വടക്കഞ്ചേരി ഒന്നാം കല്ല് നിലനിര്‍ത്തി എല്‍ഡിഎഫ്; ബിജെപി വോട്ടില്‍ വന്‍ ഇടിവ്
കഴിഞ്ഞ തവണ എല്‍ഡിഎഫ് 122 വോട്ടിന് ജയിച്ചിരുന്നു
18 May 2022 5:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: വടക്കാഞ്ചേരി നഗരസഭ ഡിവിഷന് - 13 ലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി മല്ലിക സുരേഷ് വിജയിച്ചു. 27 വോട്ടിന്റെ ഭൂരിപക്ഷം. സിപിഐഎം കൗണ്‍സിലറുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. എല്‍ഡിഎഫിന് 555 വോട്ടും യുഡിഎഫിന് 528 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 152 വോട്ടും നേടി. ബിജെപി വോട്ടില്‍ വന്‍ ഇടിവുണ്ടായി.
കഴിഞ്ഞ തവണ എല്‍ഡിഎഫ് 122 വോട്ടിന് ജയിച്ചിരുന്നു. കൗണ്‍സിലര്‍ കെ.വി.ലതയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിന്ധു സുബ്രഹ്മണ്യനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. ഷീജ രാജേഷാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. എല്‍.ഡി.എഫിന് 23 ഉം യുഡിഎഫിന് പതിനാറും ബി.ജെ.പിക്ക് ഒന്നുമാണ് ഇവിടെ കക്ഷിനില.
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയാണ് വോട്ടെടുപ്പ് നടന്നത്. രണ്ടു കോര്പ്പറേഷന്, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.182 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 19 പേര് സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.