Top

'പുനര്‍നിയമനം യുജിസി ചട്ടങ്ങള്‍ പാലിച്ച്'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കണ്ണൂര്‍ വിസി

ഒരു തവണ വിസിയായ തനിക്ക് പുനര്‍ നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍

24 Jan 2023 5:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുനര്‍നിയമനം യുജിസി ചട്ടങ്ങള്‍ പാലിച്ച്; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കണ്ണൂര്‍ വിസി
X

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് തനിക്ക് പുനര്‍നിയമനം നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ അദ്ദേഹം പറയുന്നു. നിയമനം നിയമവിധേയമാണെന്നും വ്യക്തമാക്കുന്നുണ്ട്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി തന്നെ ആദ്യതവണ നിയമിച്ചത് യുജിസി ചട്ടങ്ങള്‍ പാലിച്ചായിരുന്നു. പുനര്‍ നിയമനത്തിന് വീണ്ടും അതേ നടപടികള്‍ പാലിക്കേണ്ടതില്ല. പ്രായപരിധി പുനര്‍നിയമനത്തിന് ബാധകമല്ലെന്നും ഒരു തവണ വിസിയായ തനിക്ക് പുനര്‍ നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

Story Highlights: Kannur VC submitted affidavit in Supreme Court

Next Story