
കൊച്ചി: പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും എഐസിസി ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടില് എത്തില്ല. കാലാവസ്ഥ പ്രതികൂലമായതിനാല് പ്രദേശത്തേക്ക് എത്തിച്ചേരാനാവില്ലെന്ന് അധികൃതര് അറിയിച്ചതോടെയാണ് സന്ദര്ശനം റദ്ദാക്കിയത്. രാഹുല് ഗാന്ധി ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദര്ശനം റദ്ദാക്കിയ വിവരം അറിയിച്ചത്.
പ്രിയങ്കയ്ക്കൊപ്പം എത്രയും വേഗം ദുരന്തബാധിത പ്രദേശം സന്ദര്ശിക്കുമെന്ന് ഉറപ്പ് നല്കുന്നുവെന്നും സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും രാഹുല് ഗാന്ധി അറിയിച്ചു. ഈ വിഷമഘട്ടത്തില് വയനാട്ടിലെ ജനങ്ങള്ക്കൊപ്പമുണ്ടെന്നും രാഹുല് അറിയിച്ചു.