തിരൂരില്‍ പിടികൂടിയത് 12 കിലോ കഞ്ചാവ്; രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ -സിറ്റി ജങ്ഷന്‍ റോഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്
തിരൂരില്‍ പിടികൂടിയത് 12 കിലോ കഞ്ചാവ്; രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

തിരൂര്‍: എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍-സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശിനികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. പശ്ചിമബംഗാളിലെ ഭോട്ടാന്‍ ഗ്രാമത്തിലെ റയാന്‍ സ്വദേശി പാറുല്‍ ബീവി (38), പശ്ചിമബംഗാളിലെ ഹര്‍ട്ടുദ്ദേവ്വാല്‍ പിര്‍ത്തള സ്വദേശി അര്‍ജിന ബീവി (44), ഇവര്‍ക്ക് കഞ്ചാവ് കടത്താന്‍ ഓട്ടോയുമായെത്തിയ ഓട്ടോഡ്രൈവര്‍ തെന്നല കൊടക്കല്‍ ചുള്ളിപ്പാറ ചെനക്കല്‍ വീട്ടില്‍ റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.

തിരൂരില്‍ പിടികൂടിയത് 12 കിലോ കഞ്ചാവ്; രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു; ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ആവശ്യക്കാരെ കണ്ടെത്തുന്നതും ചില്ലറക്കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നതും പണം മുടക്കുന്നതും അറസ്റ്റിലായ റഫീഖാണെന്ന് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയന്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് ഇവരെ പിടികൂടിയത്. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com