
കണ്ണൂർ: മണൽക്കടത്തിന് സഹായിച്ച മൂന്ന് പൊലീസുകാർക്ക് സ്ഥലംമാറ്റം. വളപ്പട്ടണം പൊലീസ് സ്റ്റേഷനിലെ അനിഴൻ, ഷാജി, കിരൺ എന്നിവർക്കെതിരെയാണ് നടപടി. വിജിലൻസ് പൊലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഗൂഗിൾ പേ വഴി മണൽക്കടത്ത് മാഫിയിയിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവി മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയത്.