വിവാഹം നടന്നാല്‍ സൗഹൃദം പിരിയേണ്ടി വരുമെന്ന വിഷമമോ? ; ദുരൂഹ സാഹചര്യങ്ങള്‍ ഓരോന്നായി അന്വേഷിക്കും

പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഭാര്യയെയും സുഹൃത്തിനെയും വിശ്വസിപ്പിച്ചിരുന്നതായാണ് വിവരം.
വിവാഹം നടന്നാല്‍ സൗഹൃദം പിരിയേണ്ടി വരുമെന്ന വിഷമമോ? ; ദുരൂഹ സാഹചര്യങ്ങള്‍ ഓരോന്നായി അന്വേഷിക്കും

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് മലയാളികളും അന്ധവിശ്വാസികളായിരുന്നുവെന്ന് സൂചന. നവീന്‍ ആണ് ദേവിയെയും ആര്യയെയും ഇത്തരം വിശ്വാസങ്ങളിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റ നിഗമനം. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഭാര്യയെയും സുഹൃത്തിനെയും വിശ്വസിപ്പിച്ചിരുന്നതായാണ് വിവരം.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി ദേവി, ഭര്‍ത്താവ് കോട്ടയം മൂനടം നവീന്‍ തോമസ്, ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മേലത്തുമേലെ ജങ്ഷന്‍ ശ്രീരാഗത്തില്‍ ആര്യാ നായര്‍ എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ജിറോയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പായിരുന്നു ആര്യയുടെ വിവാഹനിശ്ചയം. മെയ് ആറിന് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനുമുന്നോടിയായി വീട്ടുകാര്‍ കല്യാണക്കുറി തയ്യാറാക്കി കല്യാണം വിളി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ആര്യയെ കാണാതായത്. ആര്യയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ പരാതിപ്പെട്ടപ്പോഴാണ് സ്‌കൂള്‍ അധികൃതരും അറിഞ്ഞത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതിനുപിന്നാലെയുള്ള കൂട്ടമരണത്തില്‍ ഇവര്‍ക്ക് സൗഹൃദം പിരിയാനുള്ള വിഷമം കാരണമായോ എന്നും പരിശോധിക്കുന്നുണ്ട്.

അതേസമയം മൂവരുടെയും ദുരൂഹമരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അഞ്ചുപേര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി കെനി ബാഗ്രാ പറഞ്ഞു. മൂവരും കുടുംബം എന്ന നിലയിലാണ് ഹോട്ടലില്‍ മുറിയെടുത്തത്. നവീന്റെ രേഖകളാണ് നല്‍കിയത്. മറ്റുള്ളവരുടെ രേഖകള്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞതായും എസ്പി പറഞ്ഞു. 28ന് എത്തിയവര്‍ മൂന്ന് ദിവസം പുറത്തായിരുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് ഇവരെക്കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി പറഞ്ഞു. നവീന്‍ മറ്റുള്ളവരില്‍ മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു.

വിവാഹം നടന്നാല്‍ സൗഹൃദം പിരിയേണ്ടി വരുമെന്ന വിഷമമോ? ; ദുരൂഹ സാഹചര്യങ്ങള്‍ ഓരോന്നായി അന്വേഷിക്കും
'കുടുംബം' ആയി മുറിയെടുത്തു, നല്‍കിയത് നവീന്‍റെ രേഖകള്‍; അന്വേഷണത്തിന് പ്രത്യേക സംഘം

സ്വകാര്യ സ്‌കൂളിലെ ഫ്രഞ്ച് അധ്യാപികയായിരുന്നു ആര്യ. സുഹൃത്തായ ദേവിയ്ക്കും ഭര്‍ത്താവ് നവീനും ഒപ്പമാണ് ആര്യ ഉള്ളതെന്ന് പൊലീസ് അന്വേല്‍ണത്തില്‍ കണ്ടെത്തിയിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായാണ് കണ്ടെത്തിയത്. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. അതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല. മാര്‍ച്ച് 17-നാണ് നവീനും ഭാര്യയും മീനടത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയത്. 13 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുര്‍വേദ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി മീനടത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ആയുര്‍വേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീന്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലേക്ക് തിരിഞ്ഞിരുന്നു. ദേവി ജര്‍മ്മന്‍ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവിയും ആര്യയും ഒരേ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com