'റിയാസ് മൗലവി വധക്കേസിലെ വിധി, സിപിഐഎമ്മും ആർഎസ്എസും തമ്മിലുണ്ടാക്കിയ ധാരണ'; കെ സുധാകരൻ

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും പിണറായിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും സിപിഐ എമ്മിന്റെയും ബിജെപിയുടെയും പ്രവർത്തകർ പ്രതികൾ ആകുന്ന കൊലപാതക കേസുകളിൽ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ അട്ടിമറിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
'റിയാസ് മൗലവി വധക്കേസിലെ വിധി, സിപിഐഎമ്മും ആർഎസ്എസും തമ്മിലുണ്ടാക്കിയ ധാരണ'; കെ സുധാകരൻ

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിലെ വിധി സിപിഐഎമ്മും ആർഎസ്എസും തമ്മിലുണ്ടാക്കിയ ധാരണയെന്ന് കണ്ണൂര്‍ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരൻ. പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും തികഞ്ഞ പരാജയമായിരുന്നു. കൃത്യമായ തെളിവുകൾ ശേഖരിച്ച് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് പൊലീസും പ്രോസിക്യൂഷനും കാണിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.

പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്. മനുഷ്യമനസാക്ഷിയെ നടുക്കിയ കൊലപാതകമാണ് റിയാസ് മൗലവിയുടേത്. ആർഎസ്എസ് നേതാക്കൾ പ്രതികളായ കേസുകളിൽ അവരെ രക്ഷപ്പെടുത്തിയെടുക്കുക എന്ന കൃത്യമായ അജണ്ട സിപിഐഎം നടപ്പാക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും പിണറായിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും സിപിഐ എമ്മിന്റെയും ബിജെപിയുടെയും പ്രവർത്തകർ പ്രതികൾ ആകുന്ന കൊലപാതക കേസുകളിൽ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ അന്വേഷണങ്ങൾ അട്ടിമറിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

'റിയാസ് മൗലവി വധക്കേസിലെ വിധി, സിപിഐഎമ്മും ആർഎസ്എസും തമ്മിലുണ്ടാക്കിയ ധാരണ'; കെ സുധാകരൻ
കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കേരളത്തിൽ; ആദ്യമെത്തുക 'പ്രസ്റ്റീജ്' മണ്ഡലങ്ങളിൽ

സിപിഐഎമ്മുകാരാൽ കൊല്ലപ്പെട്ട ജയകൃഷ്ണൻ മാസ്റ്ററുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് പറഞ്ഞ് പറ്റിച്ച മോദി ഭരണകൂടം നാളിതുവരെ സിബിഐ അന്വേഷണത്തിന് പോലും തയ്യാറായിട്ടില്ല. അത് സിപിഐഎമ്മിനെ പിണക്കാതിരിക്കാൻ വേണ്ടിയാണ്. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനപ്പുറം വേട്ടക്കാരുടെ സംരക്ഷണമാണ് സിപിഐ എമ്മിന്റെയും ആർഎസ്എസിന്റെയും നയം. അതിന് മറ്റൊരു ഉദാഹരണമാണ് റിയാസ് മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് അദ്ദേഹത്തിൻറെ കുടുംബത്തെ എൽഡിഎഫ് സർക്കാർ പറ്റിച്ചതെന്നും റിയാസ് മൗലവിയുടെ ഭാര്യയുടെ ശാപം സിപിഐ മ്മിനെ വിടാതെ പിന്തുടരുമെന്നും സുധാകരൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com