ലോറി തട്ടി കേബിള് പൊട്ടി വീണു; സ്കൂട്ടര് യാത്രിക്കാരിയെ വലിച്ചിഴച്ചു, ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ സന്ധ്യ കൊല്ലം മെഡിസിറ്റി ആശുപത്രിയില് ചികിത്സയിലാണ്

dot image

കൊല്ലം: പൊട്ടി വീണ കേബിളില് കുരുങ്ങി സ്കൂട്ടര് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. തഴവ സ്വദേശി സന്ധ്യക്ക് ആണ് പരിക്കേറ്റത്. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം പടിഞ്ഞാറേ ജംഗ്ഷനിലായിരുന്നു അപകടം. തടി കയറ്റി വന്ന ലോറി തട്ടി ടെലഫോണ് കേബിള് പൊട്ടി റോഡിലേക്ക് വീഴുക ആയിരുന്നു.

റോഡരികില് നിന്ന സ്കൂട്ടര് യാത്രക്കാരിയുടെ ദേഹത്ത് കേബിള് കുരുങ്ങി, ലോറി അവരെയും വലിച്ചിഴച്ചു കൊണ്ടുപോയി. സ്കൂട്ടര് ഉയര്ന്നുപൊങ്ങി സന്ധ്യയുടെ ദേഹത്തു വീഴുകയും ചെയ്തു. നിര്ത്താതെ പോയ ലോറി നാട്ടുകാരാണ് തടഞ്ഞുനിര്ത്തിയത്. ഗുരുതരമായി പരിക്ക് ഏറ്റ സന്ധ്യ കൊല്ലം മെഡിസിറ്റി ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image