'ഇത് നല്ല പ്രവണതയല്ല, ചോദ്യങ്ങൾക്ക് പൂർണമായ ഉത്തരം നൽകണം'; മന്ത്രിമാർക്ക് സ്പീക്കറുടെ റൂളിം​ഗ്

നിരവധി ചോദ്യങ്ങള്‍ക്ക് നാളിതുവരെ മറുപടി ലഭ്യമാക്കിയിട്ടില്ലെന്നും ഇത് സഭയോടു കാണിക്കുന്ന അനാദരവാണെന്നും അദ്ദേഹം ആരോപിച്ചു
'ഇത് നല്ല പ്രവണതയല്ല, ചോദ്യങ്ങൾക്ക് പൂർണമായ ഉത്തരം നൽകണം'; മന്ത്രിമാർക്ക് സ്പീക്കറുടെ റൂളിം​ഗ്

തിരുവനന്തപുരം: നടപ്പ് സമ്മേളനത്തിൽ മറുപടി നൽകേണ്ട 199 ചോദ്യങ്ങൾക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ മറുപടി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. നിരവധി ചോദ്യങ്ങള്‍ക്ക് നാളിതുവരെ മറുപടി ലഭ്യമാക്കിയിട്ടില്ലെന്നും ഇത് സഭയോടു കാണിക്കുന്ന അനാദരവാണെന്നും അദ്ദേഹം ആരോപിച്ചു.

ബജറ്റിനൊപ്പം സമർപ്പിക്കേണ്ട കിഫ്ബി രേഖകൾ സമർപ്പിക്കാത്ത ഗുരുതരമായ തെറ്റെന്നും പ്രതിപക്ഷ നേതാവ് സഭയിൽ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നത്തിൽ മറുപടി നൽകിയ ധനമന്ത്രി, നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയതായി അറിയിച്ചു. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറപടി നൽകാനുണ്ട്. സമയപരിധി തീർന്നിട്ടില്ലെന്നും പോയ സമ്മേളനത്തിലെതുൾപ്പെടെ 100 ഓളം ചോദ്യങ്ങൾക്ക് മറുപടി നൽകാനുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

സ്പീക്കറുടെ റൂളിംഗ് ഇങ്ങനെ....

ഗൗരവമുള്ള ക്രമപ്രശ്നം വരുമ്പോൾ പോലും സാമാജികർ സഭയില്ലാത്തത് നല്ല പ്രവണത അല്ല. സഭാ നടപടികൾ പഠിക്കാനുള്ള അവസരമായി കൂടി ഇതിനെ കാണണം. പ്രതിപക്ഷ നേതാവിന്റെ ക്രമപ്രശ്നം വിശദമായി പരിശോധിച്ചു. കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് കാലാവധി തീർന്ന ശേഷം സഭയിൽ വെക്കുമ്പോൾ ആവശ്യമായ വിശദീകരണം കൂടി ലഭ്യമാക്കേണ്ടതായിരുന്നു. കാലതാമസം ഇല്ലാതെ ബന്ധപ്പെട്ട രേഖകൾ സഭയിലെത്തിക്കാൻ ധനവകുപ്പ് ശ്രദ്ധിക്കണം. 3099 ചോദ്യങ്ങളിൽ 256 എണ്ണത്തിൽ മറുപടി ശേഷിക്കുന്നു. നടപ്പ് സമ്മേളനത്തിൽ 199 ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടില്ല. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ സമയപരിധി ആനുകൂല്യം എടുക്കരുത്. ഇതിനു മുൻപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് മന്ത്രിമാരിൽ പലരും സമയനിഷ്ഠ പാലിച്ച് തുടങ്ങി. മറ്റ് മന്ത്രിമാരുടെ മാതൃക ധനമന്ത്രി പിന്തുടരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com