പ്രേമചന്ദ്രനെ സംഘിയാക്കാന്‍ അനുവദിക്കില്ല, പ്രധാനമന്ത്രി വിളിച്ചാല്‍ ഞാനും പോകും: കെ മുരളീധരന്‍

പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍
പ്രേമചന്ദ്രനെ സംഘിയാക്കാന്‍ അനുവദിക്കില്ല, പ്രധാനമന്ത്രി  വിളിച്ചാല്‍ ഞാനും പോകും: കെ മുരളീധരന്‍

കോഴിക്കോട്: ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രേമചന്ദ്രനെ സംഘിയാക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടും. പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാന്‍ തന്നെ വിളിച്ചാലും പോകും. ബിജെപി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയാണ് എന്‍ കെ പ്രേമചന്ദ്രന്‍. ഇത്തവണയും ആര്‍എസ്പിക്ക് സീറ്റ് നല്‍കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ചയിലൂടെ പരിഹരിക്കും. കേരളത്തിലും രാജ്യമെമ്പാടും കോണ്‍ഗ്രസിന്റെ ശത്രു ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രനെതിരെ വിമര്‍ശനം ശക്തമായിരുന്നു. തനിക്കെതിരെ ഉയരുന്നത് വില കുറഞ്ഞ ആരോപണമാണെന്നാണ് എന്‍ കെ പ്രേമചന്ദ്രന്റെ പ്രതികരണം. എല്ലാ തിരഞ്ഞെടുപ്പിലും വിവാദമുണ്ടാക്കാന്‍ സിപിഐഎം ശ്രമിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് തന്നെ വിളിപ്പിച്ചത്. അതേതുടര്‍ന്നാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്നും പ്രേമചന്ദ്രന്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com