യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; ജയ്സൺ മുകളേൽ കീഴടങ്ങി

സിആർ കാർഡ് ആപ്പ് നിർമ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്സൺ
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; ജയ്സൺ മുകളേൽ കീഴടങ്ങി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യകണ്ണി ജയ്സൺ മുകളേൽ കീഴടങ്ങി. കോടതി നിർദ്ദേശപ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ജയ്സൺ കീഴടങ്ങിയത്. ജയ്സണെ പൊലീസ് അറസ്റ്റ് ചെയ്തു. സിആർ കാർഡ് ആപ്പ് നിർമ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്സൺ.

ആപ്പിൻ്റെ സഹായത്തോടെ നൂറുകണക്കിന് കാർഡുകൾ നിർമ്മിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.ജയ്സണിൻ്റെ സഹായി രാകേഷ് ആനന്ദിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിലെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി. ഡിവൈഎസ്പി ജലീൽ തോട്ടത്തിലും സംഘവുമാണ് സ്റ്റേഷനിലെത്തിയത്.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്.

യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിച്ചുവെന്ന ആരോപണം വന്നത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പരാതിയാണ് ഉയര്‍ന്നത്. അതിനിടെ തിരഞ്ഞെടുപ്പില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനായി മാത്രം ഈടാക്കിയ 2 കോടി 42 ലക്ഷം രൂപ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന ആരോപണം യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷബാസ് വടേരിയാണ് ഉയര്‍ത്തിയത്. സ്ഥാനാര്‍ത്ഥി നോമിനേഷന്‍ ഫീസ് ഇനത്തില്‍ 64 ലക്ഷം രൂപ ഈടാക്കിയതായും ആരോപണമുയര്‍ന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com