'കെ സി പാരവെച്ചു, ജനറല് സെക്രട്ടറി ആക്കിയതിന്റെ ദുരന്ത ഫലമാണ് അനുവദിക്കുന്നത്': പി വി അന്വര്

രാജ്യത്തെകുറിച്ചും ലോകത്തെ കുറിച്ചും പഠിക്കുന്ന കോണ്ഗ്രസിന്റെ ഉന്നത നേതാക്കളെയെല്ലാം കെ സി വേണുഗോപാല് പുറത്താക്കി

dot image

മലപ്പുറം: എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാലിനെതിരെ അതിരൂക്ഷ വിമര്ശനവുമായി പിവി അന്വര് എംഎല്എ. ഇന്ത്യയെ കുറിച്ച് ഒരക്ഷരം അറിയാത്ത കെ സി വേണുഗോപാലിനെ ആ സ്ഥാനത്ത് ഇരുത്തിയതിന്റെ ഫലം ആണ് കോണ്ഗ്രസ് അനുഭവിക്കുന്നതന്ന് പിവി അന്വര് വിമര്ശിച്ചു. ഇന്ഡ്യാ മുന്നണി തീരുമാനം കോണ്ഗ്രസ് അട്ടിമറിച്ചുവെന്നും കെ സി വേണുഗോപാല് പാരവെച്ചെന്നും പി വി അന്വര് ആരോപിച്ചു. മലപ്പുറത്ത് വെച്ചു നടത്തിയ വാര്ത്താ സമ്മേളനത്തിലായിരുന്നു പിവി അന്വറിന്റെ വിമര്ശനം.

'ഭാരത് ജോഡോ യാത്ര കഴിഞ്ഞതോടെ കോണ്ഗ്രസിന് അഹങ്കാരം വര്ധിച്ചു. ഒരു യാത്രകൊണ്ട് ഈ രാജ്യമാകെ അട്ടിമറിഞ്ഞുവെന്ന ധാരണയായിരുന്നു. ഉത്തരവാദിത്തപ്പെട്ട നാല് പ്രതിപക്ഷ നേതാക്കള് ഈ ലോക്സഭാ തിരഞ്ഞെടുപ്പില് ഒരുമിച്ച് നീങ്ങാമെന്ന് പറഞ്ഞപ്പോള് കെസി വേണുഗോപാല് പാര വെക്കുകയായിരുന്നു. മലയാളം പോലും നല്ല രീതിയില് സംസാരിക്കാത്തയാളാണ് കെ സി വേണുഗോപാല്. ഹിന്ദി അറിയാത്ത, ഈ രാജ്യത്തെക്കുറിച്ച് യാതൊന്നും അറിയാത്ത കേരളത്തില് എത്ര പഞ്ചായത്തുണ്ടെന്ന് ചോദിച്ചാല് പോലും പറയാന് അറിയാത്ത, ശേഷിയില്ലാത്ത ഒരുത്തനെ പിടിച്ച് എഐസിസി ജനറല് സെക്രട്ടറി ആക്കിയതിന്റെ ദുരന്ത ഫലമാണ് അനുവദിക്കുന്നത്.' പി വി അന്വര് പറഞ്ഞു.

'ഓഫീസ് റെയ്ഡ് ചെയ്യും, അതിനുള്ള പ്രതികാരം എന്നോട് തീര്ക്കുന്നു'; ഏഷ്യാനെറ്റ് ന്യൂസിനെതിരെ പിവി അൻവർ

രാജ്യത്തെകുറിച്ചും ലോകത്തെ കുറിച്ചും പഠിക്കുന്ന കോണ്ഗ്രസിന്റെ ഉന്നത നേതാക്കളെയെല്ലാം കെ സി വേണുഗോപാല് പുറത്താക്കി. ഇതിലും വലിയ ദുരന്തത്തിലേക്കാണ് ഇന്ത്യ പോവുന്നത്. രാഹുലിന് രാഷ്ട്രീയത്തില് വലിയ താല്പര്യമില്ല. അദ്ദേഹം മറ്റൊരു ലോകത്താണ്. നെഹ്റു കുടുംബത്തോടുള്ള വൈകാരികത മാത്രമാണ് കോണ്ഗ്രസെന്നും അന്വര് വിമര്ശിച്ചു.

dot image
To advertise here,contact us
dot image