നവ കേരള ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ആശുപത്രിയില് പ്രവേശിപ്പിച്ചു

dot image

തൃശ്ശൂര്: മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ചേലക്കരയിലെ നവ കേരള സദസ്സ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ആശുപത്രിയില് പ്രവേശിപ്പിച്ചു. ചെറുതുരുത്തി സ്വദേശി റഷീദിനാണ് പരിക്കേറ്റത്.

കോൺഗ്രസിന് ദിശാ ബോധം നഷ്ടപ്പെട്ടു; കേന്ദ്രം ഒരു രൂപയുടെ സഹായം നൽകിയില്ല: വീണാ ജോർജ്

ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂര് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് പൂര്ത്തിയാക്കുന്നത്. പൗര പ്രമുഖരുമായുള്ള കൂടികാഴ്ച മുളങ്കുന്നത്തുകാവ് കിലയില് നടന്നു. ചേലക്കര, വാഴക്കോട് വിയ്യൂര്, വടക്കാഞ്ചേരി എന്നിവിടങ്ങളില് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. തൃശൂര് , ഒല്ലൂര്, മണലൂര്, നാട്ടിക എന്നിവിടങ്ങളിലാണ് നാളെ നവകേരള സദസ്.

dot image
To advertise here,contact us
dot image