
പാലക്കാട്: നവകേരളസദസ്സിന്റെ പാലക്കാട് ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയായി. ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് തൃശൂരിലേക്ക് തിരിക്കും. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒപ്പം, വിവിധ കേന്ദ്രങ്ങളിലെ വികസനവും പാലക്കാട് ജില്ലയിൽ നടന്ന നവകേരള സദസ്സിൽ ചർച്ചയായി. വിവിധ മണ്ഡലങ്ങളിൽ നിന്നായി ഇതുവരെ 45,174 പരാതികളാണ് നവകേരള സദസ്സിലേക്ക് ജില്ലയിൽ നിന്നും ലഭിച്ചത്.
അതേസമയം ഇന്നും കോൺഗ്രസിലെ ചില നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുക്കാനെത്തി. 25 വര്ഷക്കാലം നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായും, 10 വര്ഷം നെന്മാറ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച പി സുധാകരനാണ് ചിറ്റൂരിൽ വെച്ച് പരിപാടിയിൽ പങ്കെടുത്തത്. ചിറ്റൂരിലും നെന്മാറയിലും വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി. കൂടുതൽ ഇടങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടാവുമെന്ന വിവരത്തെ തുടർന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കനത്ത പൊലീസ് സുരക്ഷയാണ് ഇന്ന് ജില്ലയിൽ ഒരുക്കിയിരുന്നത്.
2024 ലും മോദി തന്നെ ബിജെപിയുടെ തുറുപ്പുചീട്ട്; ഈ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കുംനാളെ തുടങ്ങുന്ന തൃശൂർ ജില്ലയിലെ പര്യടനത്തിന്റെ വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് തൃശൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജുവാണ് നടക്കുന്ന വിളംബര ജാഥയിൽ പങ്കെടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടത്.
ആരോഗ്യ വിഭാഗത്തിന് കീഴിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നാണ് നിർദേശം. ഹരിത കർമ്മ സേന അംഗങ്ങൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പങ്കെടുക്കാൻ നിർദേശമുണ്ട്. ഹരിത കർമ്മ സേനാംഗങ്ങൾ പങ്കെടുക്കുമ്പോൾ യൂണിഫോം വേണ്ടെന്നും സാധാരണ ആളുകളെപ്പോലെ എത്തിയാൽ മതിയെന്നുമാണ് നിർദേശത്തിൽ പറയുന്നത്.