
തൃശ്ശൂർ: നവകേരള സദസ്സ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് തൃശൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നിർദേശം. തൃശൂർ കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജുവാണ് നടക്കുന്ന വിളംബര ജാഥയിൽ പങ്കെടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടത്. ആരോഗ്യ വിഭാഗത്തിന് കീഴിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നാണ് നിർദേശം.
അർപ്പണ മനോഭാവത്തോടെ പൊലീസ് പ്രവർത്തിച്ചു, അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുന്നു: മുഖ്യമന്ത്രികോർപ്പറേഷൻ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് അറിയിപ്പ് നൽകിയതെന്നാണ് ഷാജുവിന്റെ വിശദീകരണം. ഹരിത കർമ്മ സേന അംഗങ്ങൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പങ്കെടുക്കാൻ നിർദേശമുണ്ട്. ഹരിത കർമ്മ സേനാംഗങ്ങൾ പങ്കെടുക്കുമ്പോൾ യൂണിഫോം വേണ്ടെന്നും സാധാരണ ആളുകളെപ്പോലെ എത്തിയാൽ മതിയെന്നുമാണ് നിർദേശം.