കെഎസ്യു ശ്രീകുട്ടനോട് മാപ്പ് പറയണം; കേരളവര്മ്മയില് സത്യം ജയിച്ചെന്ന് പി എം ആര്ഷോ

വിജയം സൂചിപ്പിക്കുന്നത് എസ്എഫ്ഐ ശരിയാണ് എന്നതാണെന്നും ആർഷോ

dot image

തൃശ്ശൂര്: കേരള വര്മ്മ കോളേജില് സത്യം വിജയിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്ഷോ. ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രസക്തി വലുതാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് നിരവധി തെറ്റായ പ്രാചാരണങ്ങള് കെഎസ്യുവിന്റെയും കെപിസിസി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില് നടത്തി. തിരഞ്ഞെടുപ്പ് സുതാര്യമെന്ന് ആദ്യഘട്ടം മുതല്ക്കേ എസ്എഫ്ഐ പറഞ്ഞിരുന്നുവെന്നും ആര്ഷോ പറഞ്ഞു. ഹൈക്കോടതി നിര്ദേശപ്രകാരം നടന്ന റീകൗണ്ടിംഗില് ചെയര്മാന് സ്ഥാനത്തേക്ക് എസ്എഫ്ഐ പ്രതിനിധി വിജയിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.

കേരളവർമയിൽ എസ്എഫ്ഐ തന്നെ; റീകൗണ്ടിങിൽ മൂന്ന് വോട്ടുകൾക്ക് അനിരുദ്ധന് ജയം

വിജയം സൂചിപ്പിക്കുന്നത് എസ്എഫ്ഐ ശരിയാണ് എന്നതാണ്. കേരളത്തിലെ കെഎസ്യു വിദ്യാര്ഥി സമൂഹത്തോടും പൊതുസമൂഹത്തോടും മാപ്പ് പറയാന് തയ്യാറാവണം. കെഎസ്യു - കോണ്ഗ്രസ് സംസ്ഥാന നേതൃത്വം ശ്രീക്കുട്ടനോടും മാപ്പ് പറയണമെന്നും ആര്ഷോ പറഞ്ഞു.

ഇന്ന് നടന്ന റീകൗണ്ടിംഗില് മൂന്ന് വോട്ടുകള്ക്കാണ് എസ്എഫ്ഐ സ്ഥാനാര്ത്ഥി കെ എസ് അനിരുദ്ധന് വിജയിച്ചത്. അനിരുദ്ധന് 892 വോട്ടുകള് നേടിയപ്പോള് കെഎസ്യു സ്ഥാനാര്ത്ഥി എസ് ശ്രീകുട്ടന് 889 വോട്ടുകളാണ് നേടിയത്.

dot image
To advertise here,contact us
dot image