
തൃശ്ശൂർ: കേരളവർമ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ റീകൗണ്ടിങിലൂടെ എസ്എഫ്ഐ വിജയിച്ചതിനെതിരെ കെഎസ്യു രംഗത്ത്. എസ്എഫ്ഐയുടെ വിജയം ജനാധിപത്യ വിജയം അല്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. വോട്ടുകൾ സൂക്ഷിച്ചത് സിപിഐഎം അദ്ധ്യാപകരുടെ നിയന്ത്രണത്തിലാണെന്നും തമ്പ് ഇംപ്രഷൻ ഉപയോഗിച്ച വോട്ടുകൾ അസാധുവാക്കിയെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. അസാധുവാക്കിയ വോട്ടുകൾ അന്ധ വിദ്യാർത്ഥികളുടേതാണ്. 10-ൽ എട്ട് വോട്ടുകളും കെഎസ്യു സ്ഥാനാര്ഥിയായിരുന്ന എസ് ശ്രീക്കുട്ടന്റേതാണ്. എസ്എഫ്ഐ വിജയത്തിനെതിരെ നിയമ സാധ്യത പരിശോധിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
കേരളവർമയിൽ എസ്എഫ്ഐ തന്നെ; റീകൗണ്ടിങിൽ മൂന്ന് വോട്ടുകൾക്ക് അനിരുദ്ധന് ജയംഹൈക്കോടതി നിർദേശപ്രകാരം ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ റീകൗണ്ടിങിൽ മൂന്ന് വോട്ടുകൾക്കാണ് എസ്എഫ്ഐ സ്ഥാനാർഥി കെ എസ് അനിരുദ്ധൻ വിജയിച്ചത്. 892 വോട്ടുകളാണ് അനിരുദ്ധൻ നേടിയത്. കെഎസ്യു സ്ഥാനാര്ഥി എസ് ശ്രീക്കുട്ടന് 889 വോട്ടാണ് ലഭിച്ചത്. നേരത്തെ കൗണ്ടിങില് കെഎസ്യു സ്ഥാനാര്ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാല് കെഎസ്യുവിന്റെ ആഹ്ലാദപ്രകടനങ്ങള്ക്കിടെ എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെഎസ്യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണല് നിര്ത്തിവെച്ചു. രണ്ടാമത് എണ്ണിയപ്പോള് മൂന്നുവോട്ടിന് എസ്എഫ്ഐ സ്ഥാനാര്ഥി അനിരുദ്ധൻ വിജയിച്ചു.
ഒരു വോട്ടിന് എസ് ശ്രീക്കുട്ടന് ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരില് അട്ടിമറി നടത്തിയെന്നായിരുന്നു കെഎസ്യു ആരോപണം. തുല്യ വോട്ടുകള് വന്നപ്പോള് റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ചെയര്മാന് സ്ഥാനാര്ഥി കെഎസ് അനിരുദ്ധന് ജയിച്ചതായും എസ്എഫ്ഐ അവകാശപ്പെട്ടു. പിന്നീട് അനിരുദ്ധനെ ചെയർമാനായി കോളേജ് പ്രഖ്യാപിച്ചു. തുടർന്ന് എസ്എഫ്ഐ പ്രവര്ത്തകര് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ എസ് യു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.