
പാലക്കാട്: പാലക്കാട് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്രയില് മുഴുവന് അധ്യാപകരും പങ്കെടുക്കണമെന്ന് നിർദേശം. നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് സ്കൂളുകള്ക്ക് കൈമാറിയത്. രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില് പങ്കെടുക്കാനാണ് നിര്ദേശം നല്കിയത്. എന്നാൽ ഈ ഉത്തരവിൽ അധ്യാപക സംഘടനകള് പ്രതിഷേധമറിയിച്ചു. പഠനം മുടങ്ങുമെന്ന് കാണിച്ചാണ് സംഘടനകള് പ്രതിഷേധിച്ചത്. തുടര്ന്ന് നാല് മണിക്ക് എത്തിയാല് മതിയെന്ന് തിരുത്തി ഉത്തരവിറങ്ങി.
ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് നവകേരള സദസ്സ് പാലക്കാട് നടക്കുന്നത്. ആദ്യ ദിവസം തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിലാണ് സദസ്സ് നടക്കുന്നത്. രണ്ടാം ദിവസം പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാർക്കാട് മണ്ഡലങ്ങളിലും മൂന്നാം ദിവസം ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ മണ്ഡലങ്ങളിലും സദസ്സ് നടക്കും.
റേഷൻ വിതരണ കമ്മീഷൻ ലഭിക്കണം; മഞ്ചേശ്വരം മുതൽ നവകേരള സദസ്സ് വേദികളിൽ പരാതിയുമായി റേഷൻ വ്യാപാരികൾഅതേസമയം നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ അവസാനദിനമായ ഇന്ന് ഏറനാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഏറനാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ നവ കേരള സദസ്സ് നടക്കും. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.