
കോട്ടയം: തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികനെ രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
നജീബിന്റെ കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞാണ് അപകടം. കാർ പൂർണമായി ലോറിക്കടിയിലായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ക്രെയിനിൻ്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റിയാണ് ലോറി ഉയർത്തിയത്. കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റിയാണ് നജീബിനെ രക്ഷപ്പെടുത്തിയത്. കാറിൻ്റെ തകിട് മുറിച്ചാണ് നജീബിനെ പുറത്തെടുത്തത്.