
തിരുവനന്തപുരം: വേളിയിൽ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മണ്ണിനടിയിൽപ്പെട്ട പശ്ചിമബംഗാൾ സ്വദേശി രാജ്കുമാറാണ് മരിച്ചത്. വേളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിന് വേണ്ടി കുഴി എടുക്കുമ്പോഴാണ് അപകടമുണ്ടായത്. തീരപ്രദേശം ആയതിനാൽ ഇവിടെ ചൊരിമണലാണ്. ഇതാണ് മണ്ണിടിയാൻ കാരണമെന്നാണ് വിവരം. രാജ്കുമാറിനെ പുറത്തെത്തിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
രക്ഷാദൗത്യംവിജയത്തിലേക്ക്; അഞ്ച് തൊഴിലാളികളെ പുറത്തെത്തിച്ചു;രണ്ട് മണിക്കൂറിനകം 41പേരും പുറത്തേക്ക്