പി വി അന്വര് എംഎല്എക്കെതിരെ നവ കേരള സദസ്സില് പരാതി

ഭൂമി കണ്ടുകെട്ടണമെന്ന താലൂക്ക് ലാന്ഡ് ബോര്ഡ് ഉത്തരവ് റവന്യൂ ഉദ്യോഗസ്ഥര് നടപ്പാക്കുന്നില്ലെന്ന് പരാതി

dot image

മലപ്പുറം: പി വി അന്വര് എംഎല്എക്കെതിരെ നവ കേരള സദസ്സില് പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അന്വര് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടുകെട്ടണമെന്ന താലൂക്ക് ലാന്ഡ് ബോര്ഡ് ഉത്തരവ് റവന്യൂ ഉദ്യോഗസ്ഥര് നടപ്പാക്കുന്നില്ലെന്നും പരാതിയില് പറയുന്നു.

അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികള്ക്ക് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സില് പരാതി നല്കിയത്.

നവകേരള സദസ്സ്: വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയത് ഗുരുതര അച്ചടക്കലംഘനം, പ്രധാന അധ്യാപകന് നോട്ടീസ്

അഹമ്മദ് ദേവര്കോവിലിനെതിരേയും നേരത്തെ നവകേരള സദസ്സില് പരാതി ഉയര്ന്നിരുന്നു. 63 ലക്ഷം രൂപ കൊടുക്കണമെന്ന കോടതി വിധി നടപ്പിലാക്കാന് സഹായിക്കണമെന്നാവശ്യപ്പെട്ട് വടകര സ്വദേശി എ കെ യൂസുഫാണ് അഹമ്മദ് ദേവര്കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. അഹമ്മദ് ദേവര്കോവില് പരാതിക്കാരനുമായി ബിസിനസില് ഏര്പ്പെടുകയും സാമ്പത്തിക നഷ്ടം ഉണ്ടായെന്നുമാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് 2015 ല് കേസെടുക്കുകയും ഇതില് വടക ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഹമ്മദ് ദേവര്കോവിലിനെ രണ്ടുവര്ഷത്തെ ജയില്ശിക്ഷയും 63 ലക്ഷം പിഴയും ഈടാക്കിയിരുന്നു. തുടര്ന്ന് അഹമ്മദ് ദേവര്കോവില് നല്കിയ അപ്പീല് പരിഗണിച്ച് അഡീഷണല് സെഷന്സ് കോടതി തടവ് ശിക്ഷ ഒഴിവാക്കി 63 ലക്ഷം രൂപ പിഴയടക്കാന് ഉത്തരവിടുകയായിരുന്നു. എന്നാല് പണം നല്കാതെ അഹമ്മദ് ദേവര്കോവില് കബളിപ്പിച്ചെന്നാണ് പരാതിയില് പറയുന്നത്.

dot image
To advertise here,contact us
dot image