കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 29 പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചിരിക്കുകയാണ്

dot image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 29 പേർക്ക് പരിക്ക്. നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂടാണ് ബസ്സപകടമുണ്ടായത്. രണ്ട് ബസ്സിലും ഡ്രൈവമാർ കുടുങ്ങി കിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം: നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

രണ്ട് ഡ്രൈവർമാരുടെയും നില ഗുരുതരമാണ്. നാഗർകോവിൽ - തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവന്തപുരം - നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ബസ്സിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

dot image
To advertise here,contact us
dot image