
കോഴിക്കോട്: നവകേരള സദസിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി രംഗത്തെ പ്രധാന ഭാഗമാണ് യുഡിഎഫ് എംഎൽഎമാർ വിട്ടുകളഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടാൻ എത്തിയ കെ എസ് യു പ്രവർത്തകരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
നവകേരള സദസ്സ് വിവിധ പ്രതിഷേധങ്ങൾക്ക് ഇന്നും സാക്ഷിയായി. കെഎസ്ആർടിസിയിലെ ഐഎൻടിയുസി തൊഴിലാളികൾ ശമ്പളം ആവശ്യപ്പെട്ട് കോഴിക്കോട് നവകേരള പ്രഭാത സദസ് വേദിയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാൻ എത്തിയ ആറ് കെ എസ് യു പ്രവർത്തകരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കെ എസ് യു ജില്ലാ പ്രസിഡണ്ട് വി ടി സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട് ഉൾപ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. പൊലീസ് മർദ്ദിച്ചെന്ന് വി ടി സൂരജ് പറഞ്ഞു. അച്ചടക്ക ലംഘനം നടത്തിയതിന് മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ നവകേരള പ്രഭാത സദസിൽ പങ്കെടുത്തു.
'പെന്ഷൻ പറ്റുമ്പോൾ എൽഡിഎഫാണ് ഭരിക്കുക എന്ന് കരുതരുത്'; ഉദ്യോഗസ്ഥർക്ക് താക്കീതുമായി എം എം ഹസൻശക്തി കേന്ദ്രങ്ങളിൽ സംഘാടനം സിപിഐഎം നേരിട്ട് ഏറ്റെടുത്താണ് നവകേരള സദസിന്റെ ഏകോപനം നടത്തുന്നത്. പ്രതിപക്ഷം ബഹിഷ്കരിച്ച ചടങ്ങിൽ വൻ ജനകൂട്ടത്തെ എത്തിച്ചു. പ്രതിഷേധം ഉയരുന്നതിനാൽ കടുത്ത പൊലീസ് സുരക്ഷയുണ്ട്. ഇന്നത്തെ ആദ്യ പരിപാടി നടന്ന കൊയിലാണ്ടിയിൽ മുഖ്യമന്ത്രി എത്തിയത് നിശ്ചയിച്ചതിൽ നിന്നും ഒരു മണിക്കൂർ വൈകിയാണ്.
'കണ്ണൂരിൽ വിമാന ടിക്കറ്റ് നിരക്ക് കൂടിയതിന് കാരണം കേന്ദ്രസർക്കാർ'; വിമർശിച്ച് മുഖ്യമന്ത്രികോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നിന്ന് ഇന്നലെ മാത്രം 14,852 പരാതികൾ ലഭിച്ചു. കൊയിലാണ്ടി എലത്തൂർ ബാലുശ്ശേരി കോഴിക്കോട് സൗത്ത് നോർത്ത് എന്നിവിടങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്.