നവകേരള ബസ് സ്വകാര്യ ടൂറിസത്തിന്; അനുമതി തേടിയതായി ബിജു പ്രഭാകർ

പ്രത്യേക നിരക്ക് നിശ്ചയിക്കും
നവകേരള ബസ് സ്വകാര്യ ടൂറിസത്തിന്; അനുമതി തേടിയതായി ബിജു പ്രഭാകർ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന നവകേരള ബസ് സ്വകാര്യ ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിച്ചേക്കും. ജനുവരി ഒന്നു മുതൽ ബുക്കിങ് സ്വീകരിക്കുന്നതിന് സർക്കാരിന്റെ അനുമതി തേടിയതായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ഇതിനായി പ്രത്യേക നിരക്ക് നിശ്ചയിക്കും.

അനുമതി കിട്ടിയാൽ ആദ്യം ബുക്ക് ചെയ്യുന്ന 25 പേർക്ക് നിരക്ക് കുറയ്ക്കുന്നതിനും ആലോചനയുണ്ടെന്ന് ബിജു പ്രഭാകർ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ടീമുകൾക്കും ഐഎസ്ആർഒയുടെ ശാസ്ത്രജ്ഞർ ശ്രീഹരിക്കോട്ടയ്ക്ക് പോകുന്ന പതിവു യാത്രകൾക്കും ബസ് ഉപയോഗിക്കാമെന്ന് നിർദേശിച്ച് ബന്ധപ്പെട്ടവർക്ക് കത്തയച്ചതായും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com