കേരളത്തിലെ സഹകരണ മേഖല കരുത്തുറ്റത്, സര്‍ക്കാര്‍ ലക്ഷ്യം സംരക്ഷണം: മുഖ്യമന്ത്രി

സർക്കാർ ലക്ഷ്യം സഹകരണ മേഖലയെ സംരക്ഷിക്കുക എന്നതാണെന്ന് മുഖ്യമന്ത്രി
കേരളത്തിലെ സഹകരണ മേഖല കരുത്തുറ്റത്, സര്‍ക്കാര്‍ ലക്ഷ്യം സംരക്ഷണം: മുഖ്യമന്ത്രി

കാസര്‍കോട്: കേരളത്തിലെ സഹകരണ മേഖല വളരെ കരുതുറ്റതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കാൻ ചില ശക്തികൾ ഇറങ്ങി തിരിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയില്‍ എന്‍ഫോഴ്സ്മെന്റ് പിടിമുറുക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലും തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും നടന്ന തട്ടിപ്പുകളില്‍ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.

സഹകരണ മേഖലക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങളെ പ്രതിരോധിക്കണം. പൊതുമേഖലയ്ക്കും സഹകരണ മേഖലയ്ക്കും രാജ്യത്ത് മുൻതൂക്കം നൽകിയിരുന്നു. പിന്നീട് സഹകരണ മേഖലയ്ക്കെതിരെയുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചു. സഹകരണ മേഖലയെ തകർക്കാൻ ഒട്ടേറെ നീക്കങ്ങൾ ഉണ്ടായി. കള്ളപ്പണം ഉണ്ടെന്ന് പറഞ്ഞു പ്രചരണം നടത്തി. കള്ളപ്പണം ഇല്ലാതാക്കാൻ നോട്ട് നിരോധനം വന്നു.

കേരളത്തിന്റെ സഹകരണ മേഖലയെ ലക്ഷ്യം വയ്ക്കാൻ പ്രത്യേക കാരണങ്ങൾ ഉണ്ടായിരുന്നു. സഹകരണ മേഖലയെ ഉന്നം വച്ചുള്ള നടപടികൾ ഉണ്ടാകുന്നുണ്ട്. ഇത്തരം നടപടികൾ ഉണ്ടായത് സഹകരണ മേഖലയെ സംരക്ഷിക്കാൻ ബാധ്യത ഉള്ളവരുടെ ഭാഗത്തു നിന്നാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് സമാഹരിക്കുന്ന പണം വൻകിട കോപ്പറേറ്റുകൾക്ക് മൂലധനമായി വഴി തിരിച്ചുവിടാൻ കേന്ദ്രം ശ്രമിക്കുന്നു. ഇന്നത്തെക്കാലം ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലമാണ്. കേന്ദ്ര ഭരണാധികാരികൾ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്കെതിരായി ബോധപൂർവ്വം നീങ്ങുന്നു. സർക്കാർ ലക്ഷ്യം സഹകരണ മേഖലയെ സംരക്ഷിക്കുക എന്നതാണെന്നും മേഖലയുടെ പ്രത്യേകത എല്ലാ ഘട്ടത്തിലും ഉയർത്തി പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com