ലാവ്‌ലിന്‍ കേസില്‍ പണം വാങ്ങിയത് പിണറായിയല്ല, പാര്‍ട്ടിയെന്നാണ് തനിക്ക് കിട്ടിയ വിവരം; കെ സുധാകരന്‍

കൊടകര കുഴല്‍പ്പണ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതുമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ലാവ്‌ലിന്‍ കേസില്‍ പണം വാങ്ങിയത് പിണറായിയല്ല, പാര്‍ട്ടിയെന്നാണ് തനിക്ക് കിട്ടിയ വിവരം; കെ സുധാകരന്‍

തൃശ്ശൂര്‍: ലാവ്‌ലിന്‍ കേസില്‍ പണം വാങ്ങിയത് പിണറായി വിജയനല്ല, പാര്‍ട്ടിയാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ജില്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന് എത്തിയതായിരുന്നു സുധാകരന്‍.

ലാവ്‌ലിന്‍ കേസില്‍ എന്തുകൊണ്ട് വിധി പറയുന്നില്ല. കേസില്‍ വിധി പറയരുതെന്ന് ജഡ്ജിമാര്‍ക്ക് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഭയമാണെന്നും സുധാകരന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും നടത്തിയിട്ടും പിണറായിക്കെതിരെ ഒരു ഇ ഡിയും വന്നില്ല. കൊടകര കുഴല്‍പ്പണ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതുമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com