'മനുഷ്യസഹജമായ പ്രശ്നങ്ങൾ ബാങ്കുകളിൽ നടക്കും, ഭംഗിയായി നേരിടുക'; സഹകരണ ബാങ്ക് അഴിമതിയില്‍ എംഎം മണി

എവിടെയെങ്കിലും ചില വീഴ്ചകൾ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണെന്നും എംഎം മണി.
'മനുഷ്യസഹജമായ പ്രശ്നങ്ങൾ ബാങ്കുകളിൽ നടക്കും, ഭംഗിയായി നേരിടുക'; സഹകരണ ബാങ്ക് അഴിമതിയില്‍ എംഎം മണി

ഇടുക്കി: സഹകരണ ബാങ്ക് ക്രമക്കേടുകളിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണത്തെ വിമർശിച്ചും കരുവന്നൂരിനെ ന്യായീകരിച്ചും എം എം മണി എംഎൽഎ. മനുഷ്യസഹജമായ പ്രശ്നങ്ങൾ ബാങ്കുകളിൽ നടക്കും. അതിനെയെല്ലാം നല്ല ഭംഗിയായി നേരിടുക എന്നതാണ് സഹകാരികൾ ചെയ്യേണ്ടതെന്ന് എംഎല്‍എ ഇടുക്കിയില്‍ പറഞ്ഞു.

മനുഷ്യൻ ആകുമ്പോൾ ഏതു രംഗത്ത് പ്രവർത്തിച്ചാലും ചില വീഴ്ചകൾ വരാവുന്നതാണ്. അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണ്. എവിടെയെങ്കിലും ചില വീഴ്ചകൾ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണെന്നും എംഎം മണി പറഞ്ഞു.

ഈ ഡി ലക്ഷക്കണക്കിന് കോടി ആസ്തിയുള്ള കേരളത്തിലെ സഹകരണ മേഖലയെ വിഴുങ്ങുവാൻ ശ്രമിക്കുകയാണ്. ബാങ്കുകളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും ഇ ഡി കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനെ ചെറുക്കണമെന്നും എം എം മണി പറഞ്ഞു. ഇടുക്കി കരുണാപുരത്ത് കൂട്ടാർ സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Related Stories

No stories found.
logo
Reporter Live
www.reporterlive.com