കരുവന്നൂര് കേസ്; സിപിഐഎം തൃശൂര് ജില്ലാ സെക്രട്ടറിയോട് ഇഡിയ്ക്ക് മുന്നില് ഹാജരാവാന് സമന്സ്

ഈ മാസം 28ന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് സമന്സില് പറയുന്നു

dot image

തൃശൂര്: കരുവന്നൂര് സഹകരണ ബാങ്ക് ക്രമക്കേട് കേസില് സിപിഐഎം തൃശൂര് ജില്ലാ സെക്രട്ടറി എം എം വര്ഗീസിന് ഇഡി സമന്സ്. എം എം വര്ഗീസ് ഈ മാസം 28ന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് സമന്സില് പറയുന്നു.

കേസില് എം എം വര്ഗീസിനെതിരെയും മൊഴിയുണ്ട്. ഇതോടെ കേസില് അന്വേഷണം കൂടുതല് സിപിഐഎം നേതാക്കളിലേക്ക് നീളുകയാണ്.

നേരത്തേ ഇഡിയ്ക്കെതിരെ എംഎം വര്ഗീസ് രൂക്ഷഭാഷയില് വിമര്ശനമുന്നയിച്ചിരുന്നു. സഹകരണമേഖലയെ തകര്ക്കാനുള്ള ശ്രമമാണ് ഇഡി നടത്തുന്നതെന്നായിരുന്നു എം എം വര്ഗീസ് പറഞ്ഞത്. മാത്രമല്ല കേസിലെ പ്രധാന പ്രതി പി ആര് അരവിന്ദാക്ഷനൊപ്പമാണ് പാര്ട്ടിയെന്നും എം എം വര്ഗീസ് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image