'എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന സിനിമാറ്റിക് കോമാളി'; സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ

സുരേഷ് ഗോപിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ
'എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന സിനിമാറ്റിക് കോമാളി'; സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനമെന്ന് ഡിവൈഎഫ്ഐ. ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി സുരേഷ് ഗോപി മാറി. സുരേഷ് ഗോപിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു. സുരേഷ് ഗോപി കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ജീവിക്കുകയാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു.

 ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാൽ മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഈ സംഭവത്തിൽ നിയമനടപി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചിട്ടുണ്ട്.

എന്നാൽ സംഭവത്തിൽ മാധ്യമപ്രവർത്തകയോട് മാപ്പുപറയുന്നതായി സുരേഷ് ഗോപി അറിയിച്ചു. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. മാധ്യമ പ്രവർത്തകയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 27ന് കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മീഡിയ വൺ ചാനലിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റിനോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്.

'എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന സിനിമാറ്റിക് കോമാളി'; സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ
അപമര്യാദയായി പെരുമാറിയ സംഭവം; മാധ്യമ പ്രവർത്തകയോട് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

Related Stories

No stories found.
logo
Reporter Live
www.reporterlive.com