
കണ്ണൂര്: എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കള്ളക്കേസ് എടുക്കുകയാണെന്ന് സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജന്. വടക്കാഞ്ചേരി നഗരസഭാ കൗണ്സിലറും സിപിഐഎം നേതാവുമായ പി ആര് അരവിന്ദാക്ഷന് പിന്നാലെ കൂടുതല് നേതാക്കളുടെ പേരില് കള്ളക്കേസ് എടുക്കാന് ശ്രമമുണ്ട്. നാളെ അന്തരിച്ച മുതിര്ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേരില് കള്ളക്കേസ് എടുത്താലും അത്ഭതപ്പെടാനില്ലെന്ന് എം വി ജയരാജന് പറഞ്ഞു.
2022 ല് മരണപ്പെട്ട ചന്ദ്രമതിയുടെ കണക്കില് അക്കൗണ്ടിലുള്ള പണത്തെ 1600 രൂപ മാത്രം പെന്ഷന് വാങ്ങുന്ന ചന്ദ്രമതിയുടെ അക്കൗണ്ടാക്കി കോടതിയില് കൊടുത്ത ഇ ഡി ബിനീഷ് കോടിയേരിയെ മാത്രമല്ല, ജീവനില്ലാത്ത ചേതനയറ്റ സ്മരണയുമായി നമ്മുടെ മുന്നില് നില്ക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ പേരിലും നാളെ കേസെടുത്താല് അത്ഭുതപ്പെടാനില്ലെന്നും എം വി ജയരാജന് പറഞ്ഞു. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില് ലക്ഷങ്ങള് നിക്ഷേപമുണ്ടെന്ന വാദത്തെ സൂചിപ്പിച്ചായിരുന്നു പ്രതികരണം.
'ഞങ്ങള് കണ്ണൂരില് പി ജയരാജനും ഇപി ജയരാജനും എം വി ജയരാജനുമുണ്ട്. എം വി ജയരാജന് എന്ന പേരില് കോടിയേരിയില് ഒരു മുന് ലോക്കല് സെക്രട്ടറിയുമുണ്ട്. നാല് പേരായില്ലേ. നാല് പേരുടേയും ബാങ്കിലെങ്ങാന് ഏതെങ്കിലും ഒരു ജയരാജന്റെ അക്കൗണ്ടിലെ പണം ഇവരുടേതാണ് എന്ന് കള്ളസുബറുകള് പറയുമോയെന്നാണ്. കമ്മ്യൂണിസ്റ്റ് വേട്ടയ്ക്കായി എന്തും ചെയ്യും. വലതുപക്ഷരാഷ്ട്രീയക്കാരും മാധ്യമങ്ങളും ചെയ്തുതുകൂട്ടുന്നതിന്റെ ഇരയാവുന്നത് കമ്മ്യൂണിസ്റ്റുകാരാണ്.' എം വി ജയരാജന് പറഞ്ഞു.
മാധ്യമങ്ങള് ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അതിനൊപ്പം ചേരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്ട്ടികള് എല്ലാ സഹായവും ചെയ്യുകയാണെന്നും എം വി ഗോവിന്ദന് കണ്ണൂരില് പറഞ്ഞു. തെറ്റായ കാര്യങ്ങള് നടന്നുവെങ്കില് പരിശോധിക്കും. ശാരീരിക അതിക്രമം നടത്താന് ഇഡിക്ക് എന്താണ് അധികാരമെന്നും തെറ്റായ കാര്യങ്ങള് നടന്നുവെങ്കില് പരിശോധിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക