നിപ ജാഗ്രത; നാളെ മന്ത്രിമാരുടെ നേതൃത്വത്തില് സര്വകക്ഷിയോഗം

ആരോഗ്യ മന്ത്രി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന് , അഹമ്മദ് ദേവര് കോവില് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം

dot image

കോഴിക്കോട്: സംസ്ഥാനത്ത് നിപ ജാഗ്രത നിലനില്ക്കുന്ന സാഹചര്യത്തില് നാളെ സര്വകക്ഷിയോഗം ചേരാന് തീരുമാനം. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്ട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സര്വകക്ഷിയോഗം കോഴിക്കോട് നാളെ രാവിലെ 10 മണിക്ക് ചേരും.

ആരോഗ്യ മന്ത്രി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന് , അഹമ്മദ് ദേവര് കോവില് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില് രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗവും ചേരും.

സര്വകക്ഷി യോഗം വിളിക്കാന് മുഖ്യമന്ത്രിയുടെ നിര്ദേശമുണ്ടായിരുന്നു. അതേ സമയം കോഴിക്കോട് ജില്ലയിലെ കണ്ടയിന്മെന്റ് സോണുകളില് നിയന്ത്രണങ്ങള് കടുപ്പിച്ചു. ആരാധനാലയങ്ങളിലുള്പ്പെടെ കൂടിച്ചേരല് അനുവദിക്കില്ല. ആശുപത്രികളില് സന്ദര്ശകരെ അനുവദിക്കില്ല. ഒരു ബൈ സ്റ്റാന്ഡര്ക്ക് മാത്രമായിരിക്കും അനുമതി. കള്ളു ചെത്തും വില്പ്പനയും നിരോധിച്ചു. മാസ്കും സാനിറ്റൈസറും നിര്ബന്ധമാക്കി. പൊതു പാര്ക്ക് ബീച്ച് എന്നിവിടങ്ങളില് പ്രവേശനം വിലക്കുമെന്നും അറിയിപ്പുണ്ട്.

dot image
To advertise here,contact us
dot image