
ആലുവ: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശിയെ പ്രതി ചേർത്തു. ക്രിസ്റ്റൽ രാജിൻ്റെ സുഹൃത്ത് മുഷ്താതാക്കിനെയാണ് പ്രതി ചേർത്തത്. മുഷ്താക്കാണ് ക്രിസ്റ്റൽ രാജിന് ആലുവയിൽ സഹായം ചെയ്ത് നൽകിയത്. ആലുവയിലേതിന് സമാനമായി, മോഷ്ടിക്കാനെത്തിയ വീട്ടിലെ കുട്ടിയെ കടന്നുപിടിച്ച സംഭവത്തിൽ പ്രതി ക്രിസ്റ്റൽ രാജിനെതിരെ വീണ്ടും പോക്സോ കേസ് ചുമത്തിയിരുന്നു.
ക്രിസ്റ്റല് രാജിനെതിരെ പെരുമ്പാവൂര് സ്റ്റേഷനില് രജിസ്റ്റര് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. വാഹന മോഷണ കേസിലും പ്രതിയാണ് ക്രിസ്റ്റല്രാജ്. ആലുവയിലും പെരുമ്പാവൂരിലും നിത്യസന്ദര്ശകനായ ക്രിസ്റ്റല് അതിഥി തൊഴിലാളികള്ക്കിടയില് സുപരിചിതനാണ്. ക്രിസ്റ്റലിന്റെ സഞ്ചിയില് പലയിടങ്ങളില് നിന്നും മോഷ്ടിച്ച എട്ട് മൊബൈല് ഫോണുകള് ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ആലുവ ചാത്തന്പുറത്താണ് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.
രാത്രി രണ്ടിന് കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ജനലിലൂടെ അകത്തേക്ക് കൈ കടത്തി വാതില് തുറന്ന ശേഷം അവിടെ കിടന്ന മൊബൈല് ഫോണ് ആണ് ആദ്യം എടുത്തത്. തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പ്രതിയായ ക്രിസ്റ്റൽ രാജ്.