താനൂര് കസ്റ്റഡിക്കൊല ഏറ്റെടുക്കുമോ? സിബിഐ ഇന്ന് നിലപാട് അറിയിക്കും

ഉന്നത പൊലീസുകാര് ഉള്പ്പെട്ട കേസ് ആയതിനാല് ആണ് കേസിന്റെ അന്വേഷണം സംസ്ഥാന സര്ക്കാര് സിബിഐക്ക് വിട്ടത്

dot image

കൊച്ചി: താമിര് ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് ഏറ്റെടുക്കുന്നതില് സിബിഐ ഇന്ന് നിലപാട് അറിയിക്കും. ഇന്ന് തന്നെ മറുപടി നല്കണമെന്നാണ് ഹൈക്കോടതിയുടെ നിര്ദേശം. ഇതേത്തുടര്ന്നാണ് സ്റ്റാന്ഡിംഗ് കൗണ്സില് സിബിഐയുടെ നിലപാട് അറിയിക്കുന്നത്.

നിരവധി കേസുകള് ഉള്ളതിനാല് ആണ് അന്വേഷണം ഏറ്റെടുക്കാന് വൈകുന്നത് എന്നാണ് സിബിഐയുടെ പൊതുന്യായീകരണം. എങ്കിലും ഉടന് തന്നെ വിജ്ഞാപനം ഇറക്കി കേസ് ഏറ്റെടുക്കും എന്ന കാര്യം സിബിഐ അറിയിച്ചേക്കും. ഉന്നത പൊലീസുകാര് ഉള്പ്പെട്ട കേസ് ആയതിനാല് ആണ് കേസിന്റെ അന്വേഷണം സംസ്ഥാന സര്ക്കാര് സിബിഐക്ക് വിട്ടത്.

താമിര് ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രിയാണ് ഹൈക്കോടതിയില് ഹര്ജി നല്കിയത്. കേസിലെ നിര്ണായക നിമിഷങ്ങള് ആണ് കടന്നു പോകുന്നത് എന്നും അതിവേഗം സിബിഐ കേസ് ഏറ്റെടുക്കണം എന്നുമാണ് ഹര്ജിയിലെ ആവശ്യം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.

കേസ് അട്ടിമറിക്കാനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ശ്രമമെന്നാണ് ഹാരിസ് ജിഫ്രിയുടെ ഹര്ജിയിലെ പ്രധാന ആക്ഷേപം. കൊലപാതകം നടത്തിയ പൊലീസുകാരെ മലപ്പുറം എസ്പി സംരക്ഷിക്കുന്നു. കേസിലെ സാക്ഷികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില് സ്വാധീനിക്കുന്നു. സത്യം പുറത്ത് കൊണ്ട് വരാന് സിബിഐയുടെ സ്വതന്ത്ര അന്വേഷണം അനിവാര്യമാണ്. താനൂര് എസ്ഐ കൃഷ്ണലാല് റിപ്പോര്ട്ടര് ടിവിയോട് നടത്തിയ വെളിപ്പെടുത്തലുകള് നിര്ണ്ണായകമാണ്. മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ ജീവന് ജോര്ജ്ജ് എന്നിവരെ സ്ഥലം മാറ്റണം എന്നുമാണ് ഹര്ജിയിലെ ആവശ്യം.

കേസിലെ പ്രതികള് പൊലീസുകാരാണെന്നിരിക്കെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് കുടുംബം ഉള്പ്പടെ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംസ്ഥാന സര്ക്കാര് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാല് അന്വേഷണം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം സിബിഐ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

കേസ് സിബിഐക്ക് വിട്ടത് എവിടെയുമെത്തിയില്ലെന്നും താനൂര് കസ്റ്റഡി കൊലപാതക കേസില് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര് വിദേശത്തേക്ക് കടന്നതായും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കേസില് പൊലീസ് ഒളിച്ചുകളി തുടരുകയാണെന്ന് പരാതിപ്പെട്ട കുടുംബം മരണ സ്ഥലം കൃത്യമായി രേഖപ്പെടുത്താത്തിനാല് ഒരു മാസമായിട്ടും താമിര് ജിഫ്രിയുടെ മരണം രജിസ്റ്റര് ചെയ്യാന് സാധിക്കുന്നില്ലെന്നും റിപ്പോര്ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.

ഓഗസ്റ്റ് 9നാണ് താനൂര് കസ്റ്റഡി കൊലപാതകത്തില് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില് മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര് ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും റിപ്പോര്ട്ടര് ടിവി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ സംഭവത്തില് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല് ക്രൈം ബ്രാഞ്ച് ഉള്പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്ക്ക് നീതി കിട്ടില്ലെന്ന് താമിര് ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില് സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുകയായിരുന്നു. ആഗസ്റ്റ് ഒന്നിന് പുലര്ച്ചെയായിരുന്നു താനൂര് പൊലീസിന്റെ കസ്റ്റഡിയില് താമിര് ജിഫ്രി കൊല്ലപ്പെടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us