
കാസര്കോട്: കാസര്കോട് പെരിയ പൂക്കളത്ത് കടന്നല് കുത്തേറ്റ് പതിനൊന്ന് പേര്ക്ക് പരിക്ക്. അഞ്ച് സ്ത്രീകള്ക്കും ആറ് പുരുഷന്മാര്ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പൂക്കള സ്വദേശി രാഘവന് ജില്ലാ ആശുപത്രിയില് ചികിത്സയിലാണ്. പത്തു പേര് പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഇന്ന് വൈകിട്ട് 3.30നാണ് സംഭവം നടന്നത്.