Top

യുക്രൈനില്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

21 പേര്‍ കൊല്ലപ്പെട്ടതായി മെറെഫ മേയര്‍ വെനിയമിന്‍ സിറ്റോവ് അറിയിച്ചു

17 March 2022 4:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രൈനില്‍ സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു
X

കീവ്: യുക്രൈനില്‍ സ്‌കൂളുകള്‍ക്ക് നേരെ ഉണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവിന് സമീപമുള്ള മെരേഫയിലെ ഒരു സ്‌കൂളിനും കമ്മ്യൂണിറ്റി സെന്ററിനും നേരെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി മെറെഫ മേയര്‍ വെനിയമിന്‍ സിറ്റോവ് അറിയിച്ചുവെന്ന് വാര്‍ത്ത ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ സൈന്യം വളഞ്ഞ മരിയോപോളിലെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നൂറോളം യുക്രൈനികള്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച്ച വൈകുന്നേരം ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ജനങ്ങള്‍ തകര്‍ന്ന കെട്ടിടത്തിലുള്‍പ്പെടെ അഭയം തേടിയെത്തിയത്. ഇവരില്‍ ചിലര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചുവെന്നും അധികൃതര്‍ പറയുന്നു.

അതേസമയം, യുക്രൈന്‍ തലസ്ഥാനമായ കീവിലെ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും മൂന്നോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. മിസൈല്‍ ആക്രമണത്തിനിടയില്‍ അവശിഷ്ടങ്ങള്‍ തെറിച്ചുവീണാണ് റെസിഡെന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റതെന്നുമാണ് നിഗമനം.

STORY HIGHLIGHTS: 21 killed in pre-dawn Russian attack on school

Next Story