ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും; 'ഒരു ഭാവി'യിൽ പ്രത്യേക ചര്‍ച്ച നടക്കും

ഒരു ഭാവി എന്ന വിഷയത്തിൽ മാനവരാശി നേരിടാൻ പോകുന്ന വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും; 'ഒരു ഭാവി'യിൽ പ്രത്യേക ചര്‍ച്ച നടക്കും

ഡൽഹി: 18ാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം. ഒരു ഭാവി എന്ന പ്രമേയത്തിൽ പ്രത്യേക ചര്‍ച്ച നടക്കും. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.

രണ്ട് ദിവസമായാണ് ജി 20 ഉച്ചകോടി നടക്കുന്നത്. പത്തര മുതല്‍ പന്ത്രണ്ടര വരെ നീണ്ടുനില്‍ക്കുന്ന മൂന്നാം സെഷനോടെയാണ് ഉച്ചകോടിക്ക് സ മാപനം ആകുക. ഒരു ഭാവി എന്ന വിഷയത്തിൽ മാനവരാശി നേരിടാൻ പോകുന്ന വെല്ലുവിളികൾ, സാങ്കേതിക വിഷയങ്ങൾ, പരിസ്ഥിതി സംരക്ഷണം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഉച്ചകോടി ആരംഭിക്കുന്നതിന് മുന്നോടിയായി രാഷ്ട്രത്തലവന്‍മാര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും.

12 മണിക്ക് ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള സമയമാണ്. അമേരിക്കയടക്കം ആറ് രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം ഉഭയകക്ഷി ചര്‍ച്ചനടത്തി. വ്യാപാര - വാണിജ്യ - പ്രതിരോധ മേഖലയിൽ കൂടുതൽ കരാറുകൾക്ക് ഇന്ന് സാധ്യതയുണ്ട്. വിവിധ ലോകനേതാക്കള്‍ ഡല്‍ഹിയിലുള്ള ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് അക്ഷര്‍ഥാം ക്ഷേത്രത്തില്‍ എത്തും. ഒരു ഭുമി, ഒരു കുടുംബം പ്രമേയങ്ങളിൽ ഇന്നലെ ചർച്ചകൾ പൂർത്തിയായി. സംയുക്ത പ്രസ്താവന സമവായം ഉണ്ടാക്കി ഇന്നലെ തന്നെ ഇറക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ഏറെ നേട്ടമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com