പിണക്കം മാറ്റാൻ മുൻകാമുകിയുടെ കുളിമുറിയിൽ കത്തിയുമായി ഒളിച്ചിരുന്നു; പഞ്ഞിക്കിട്ട് യുവതി; യുവാവ് അറസ്റ്റിൽ

യുവതി കുളിക്കാൻ എത്തിയ സമയം നോക്കി മുഖംമൂടി ധരിച്ച പ്രതി യുവതിക്ക് മേൽ ചാടിവീഴുകയായിരുന്നു

dot image

കൊളംബിയ: മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ് പിടിയിൽ. 25 വയസ്സുള്ള ജാക്‌സൺ കൊളം ആർനോൾഡ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. അമേരിക്കയിലെ സൗത്ത് കരോലിനയിൽ ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്. ജെയിംസ് ഐലൻഡിലെ വെസ്റ്റ്‌വേ ഡ്രൈവിലുള്ള യുവതിയുടെ വീട്ടിലാണ് ജാക്സൺ അതിക്രമിച്ചു കയറിയത്. യുവതി ഇല്ലാത്ത സമയത്ത് ഇയാൾ മുഖം മൂടി ധരിച്ച് യുവതിയുടെ മുറിയിലെ കുളിമുറിക്കുള്ളിൽ കത്തിയുമായി ഒളിച്ചിരിക്കുകയായിരുന്നു.

യുവതി കുളിക്കാൻ എത്തിയ സമയം ഇയാൾ പെട്ടെന്ന് യുവതിക്ക് മേൽ ചാടിവീഴുകയായിരുന്നു. എന്നാൽ ഉടൻ തന്നെ യുവതി ഇയാളെ തിരിച്ച് ആക്രമിച്ച് കീഴ് പ്പെടുത്തി. ശേഷം ബലം പ്രയോഗിച്ച് മുഖം മൂടി വലിച്ച് മാറ്റുകയായിരുന്നു. തന്റെ മുൻ കാമുകനാണ് ഇതെന്ന് അറിഞ്ഞതോടെ യുവതി ബഹളം വെച്ചു. എന്നാൽ യുവതിക്ക് വേണ്ടി ഒരു പ്രാങ്കാണ് താൻ ഒരുക്കിയതെന്ന് ജാക്സൺ അവകാശപ്പെട്ടു. തനിക്ക് കുറച്ച് സംസാരിക്കണമെന്നും, ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ജാക്സൺ യുവതിയോട് ആവശ്യപ്പെട്ടു.

എന്നാൽ ഇതെല്ലാം യുവതി തന്ത്രപൂർവ്വം സമ്മതിയ്ക്കുകയും തുടർന്ന് പ്രതിയുടെ കണ്ണുവെട്ടിച്ച് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തുമ്പോൾ ജീൻസ് മാത്രം ധരിച്ച് വീടിനുള്ളിൽ നിൽക്കുകയായിരുന്നു ജാക്സൺ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം, ആക്രമണം, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തി പ്രതിക്ക് എതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിയുമായി മുൻപ് വഴക്കിട്ടിരുന്നു എന്നും അതിന്റെ മാനസികസമ്മർദ്ദം കുറയ്ക്കാനായാണ് താൻ പ്രാങ്ക് എന്ന നിലയിൽ കുളിമുറിയിൽ ഒളിച്ചിരുന്നതെന്നും യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

content highlights : Young man arrested for hiding in ex-girlfriend's bathroom with knife to resolve dispute; young woman stabbed

dot image
To advertise here,contact us
dot image