
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനേകം സിനിമകളില് ചെറിയ ചെറിയ വേഷങ്ങളിലെത്തിയ കലാകാരന്, അതായിരുന്നു കലാഭവന് ഹനീഫ്. ഒരു സിനിമയില് ഒന്നോ രണ്ടോ സീനുകളില് മാത്രമേയുണ്ടാവുകയുള്ളു. പലപ്പോഴും ആ കഥാപാത്രങ്ങള്ക്ക് പേര് പോലുമുണ്ടാകില്ല. എന്നാല് ആ കഥാപാത്രങ്ങള് വന്നു പോയ രംഗങ്ങളില് പലതും മലയാളി എന്നും ഓര്ത്തിരിക്കുന്ന ചിരി രംഗങ്ങളാണ്.
ഹനീഫ് എന്ന കലാകാരനെ ചെറിയ വേഷങ്ങളിലേ നാം കണ്ടിട്ടുള്ളൂ എങ്കിലും സിനിമ എന്ന വലിയ വ്യവസായത്തിന്റെ ഓരങ്ങളില് മിമിക്രിയും അഭിനയവുമൊക്കെയായി പതിറ്റാണ്ടുകളോളം നിലകൊണ്ട ആ മട്ടാഞ്ചേരിക്കാരന്റെ കലാ ജീവിതം ഏറെ വലിപ്പമുള്ളതായിരുന്നു... പ്രിയ നടന് ഹനീഫിന് വിട...