'കരളിന്റെ' കരളാണ് മഗ്നീഷ്യം

കരളിന്റെ ആരോഗ്യത്തിന് മഗ്നീഷ്യം നിര്‍ണായക പങ്ക് വഹിക്കുന്നു

dot image

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരള്‍. രക്തം ശുദ്ധീകരിക്കുക, പോഷകങ്ങള്‍, വിഷ വസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവ വിഘടിപ്പിക്കുക തുടങ്ങി ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അവയവമാണ് കരള്‍. മെറ്റബോളിസം, ദഹനം, രോഗ പ്രതിരോധ പ്രവര്‍ത്തനം എന്നിവയ്ക്കും കരള്‍ സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു അവശ്യ ധാതുവാണ് മഗ്നീഷ്യം. ഫ്‌ളോറിഡയിലുളള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ് കരളിന്റെ പ്രവര്‍ത്തനത്തില്‍ മഗ്നീഷ്യത്തിന്റെ പങ്കിനെക്കുറിച്ച് പറയുകയാണ്.

എന്താണ് മഗ്നീഷ്യം അതിന് ശരീരത്തിലുള്ള പങ്കെന്താണ്

ശരീരത്തിലെ ഏറ്റവും സമൃദ്ധമായ നാലാമത്തെ കാറ്റയോണാണ് മഗ്നീഷ്യം.അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയാണ്.

  • നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു
  • ആരോഗ്യകരമായ ഹൃദയമിടിപ്പ് നിലനിര്‍ക്കുന്നു
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
  • അസ്ഥികളെ ശക്തിപ്പെടുന്നു
  • ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു
  • വിശ്രമവും ഉറക്കവും നന്നാക്കുന്നു
  • നീര്‍വീക്കം കുറയ്ക്കുന്നു
  • ഇലക്ട്രോലൈറ്റുകളും ജലാംശവും സന്തുലിതമാക്കുന്നു
  • ഡിഎന്‍എ, പ്രോട്ടീന്‍ സിന്തസിസ് എന്നിവയെ സഹായിക്കുന്നു

കരളിന്റെ ആരോഗ്യത്തെ മഗ്നീഷ്യം എങ്ങനെ സഹായിക്കുന്നു

ഒന്നിലധികം സംവിധാനങ്ങളിലൂടെ കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു അവശ്യ ധാതുവാണ് മഗ്‌നീഷ്യം. ഈ ധാതു കരള്‍ കോശങ്ങള്‍ക്ക് ഒരു കവചമായി പ്രവര്‍ത്തിക്കുകയും, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) പോലുള്ള കരള്‍ രോഗങ്ങള്‍ക്ക് പ്രധാന കാരണക്കാരായ ഓക്‌സിഡേറ്റീവ് നാശനഷ്ടങ്ങളില്‍ നിന്നും വീക്കത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

മഗ്നീഷ്യത്തിന്റെ കുറവ് കരളില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവ രണ്ടും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിന്റെ അപകട ഘടകങ്ങളാണ്. മഗ്നീഷ്യത്തിന്റെ അളവ് ആവശ്യത്തിന് ഉണ്ടെങ്കില്‍ പിത്ത രസത്തിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കൊഴുപ്പിനെ അലിയിച്ച് കളയുന്നു. ഗ്ലൂട്ടാത്തയോണിന്‍റെ അളവ് വര്‍ധിക്കാന്‍ സഹായിക്കുകയും ചെയ്യും

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ മഗ്നീഷ്യത്തിന് കഴിയും. ഇത് കരളിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കും. ഇന്‍സുലിന്‍ പ്രതിരോധവുമായി അടുത്ത ബന്ധമുള്ള നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകള്‍ തടയുന്നതിന് ഇത് പ്രധാനമാണ്. മഗ്നീഷ്യം എല്ലാത്തിനും ഒരു പരിഹാരമല്ല. പക്ഷേ കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഇത് തീര്‍ച്ചയായും സഹായിക്കും.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണക്രമം

കരളിന്റെ ആരോഗ്യത്തിന് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തണമെന്ന് ഡോ. സല്‍ഹാബ് ശുപാര്‍ശ ചെയ്യുന്നു. ഭക്ഷണക്രമത്തിലൂടെ മഗ്നീഷ്യത്തിന്റെ അളവ് നിലനിര്‍ത്താന്‍ സാധിക്കും. ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ സപ്ലിമെന്റുകള്‍ ആവശ്യമില്ല. മത്തങ്ങ വിത്തുകള്‍, ചിയാ വിത്തുകള്‍, ബദാം, ചീര, കശുവണ്ടി, പയര്‍, അവക്കാഡോ, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയിലൊക്കെ ധാരാളമായി മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

Content Highlights :Magnesium plays a crucial role in liver health

dot image
To advertise here,contact us
dot image