
ആകാംക്ഷ സമ്മാനിക്കുന്ന പോസ്റ്ററുകള്‍ പങ്കുവെച്ച് ഇന്ദ്രന്‍സും മീനാക്ഷി അനൂപും. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഇരുവരും പരസ്പരം ആശംസകള്‍ നേര്‍ന്ന് പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
SHE IS COMING SOON! STAY TUNED എന്ന് മീനാക്ഷിയെ ആശംസിച്ച് കൊണ്ടാണ് ഇന്ദ്രന്‍സ് മീനാഷിയുടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷി അഷിത ബീഗം ആയി വരുന്നു എന്നാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്നത്. പുറംതിരിഞ്ഞിരിക്കുന്ന മീനാക്ഷിയുടെ വിദൂരദൃശ്യമാണ് പോസ്റ്ററിലുള്ളത്.
HE IS COMING SOON! STAY TUNED എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മീനാക്ഷി ഇന്ദ്രന്‍സിന്റെ ചിത്രമുള്ള പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രന്‍സ് ബാലന്‍ മാരാര്‍ ആയിവരുന്നു എന്നാണ് പോസ്റ്ററിലുള്ളത്. തറയില്‍ ഇരിക്കുന്ന വ്യത്യസ്ത ഗെറ്റപ്പിലുള്ള ഇന്ദ്രന്‍സിന്റെ ചിത്രവും പോസ്റ്ററിലുണ്ട്.
Will Update Soon, Stay tuned എന്നാണ് ഇരുവരും പങ്കുവെച്ചിരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്. ഇരുവരും ഒരുമിക്കുന്ന ഒരു സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ താമസിക്കാതെ പുറത്തുവിടുമെന്ന സൂചനയാണ് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ നല്‍കുന്നത്.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മീനാക്ഷി പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കൂടി ഈ ഘട്ടത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇന്ദ്രന്‍സിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. 'ഞങ്ങളൊരുമിച്ച് ഉടനെ വരുന്നുണ്ട്. ഒന്നുറപ്പാണ്, മനസ്സ് നിറഞ്ഞ്, ഹൃദയം തൊട്ട് കാണാം… എന്നായിരുന്നു മീനാക്ഷിയുടെ ആ പോസ്റ്റിലുണ്ടായിരുന്നത്.
Content Highlights: Meenakshi Anoop and Indrans' new movie poster out