
ഇരുപത്തിയഞ്ചും ഇരുപതും വയസുള്ള രണ്ട് യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസിനെ വെട്ടിച്ച് ജീവിച്ചത് പതിറ്റാണ്ടുകള്‍. തീര്‍ന്നില്ല ഒമ്പത് മുതല്‍ നൂറു വയസുവരെ പ്രായമുള്ള നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങളെ ലൈംഗികമായി ഉപയോഗിച്ച ക്രൂരയുടെ മുഖമാണ് ഡേവിഡ് ഫുള്ളര്‍ എന്ന കുറ്റവാളി. "നീ ജയിലില്‍ കിടന്ന് മരിച്ചാമതിയെന്ന്' പറഞ്ഞു കൊണ്ടാണ് മെയ്ഡ്‌സ്റ്റോണ്‍ ക്രൗണ്‍ കോർട്ട് ജഡ്ജായ ജസ്റ്റിസ് ചീമാ ഗര്‍ബ് ഫുള്ളറിന് ആജീവനാന്തകാല തടവുശിക്ഷ വിധിച്ചത്. ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ച രണ്ട് പെണ്‍കുട്ടികളെ അവരുടെ കുഞ്ഞുപ്രായത്തിലെ ഇല്ലാതാക്കിയയാള്‍, മരിച്ചവരില്‍ പോലും ഇരയെ തേടിയ ഡേവിഡ് ഫുള്ളറിനെ 2021 ഡിസംബറിലാണ് കോടതി ശിക്ഷിച്ചത്. നിന്റെ ദുഷ്ടതയുടെ തീവ്രതയില്‍ നിന്നും മനസിലാവുന്നത് നിന്റെ മനസാക്ഷി കെട്ടുപോയിരിക്കുന്നുവെന്നാണ് അതിനാല്‍ നിന്റെ വിധി ജീവിതത്തിന്റെ ശേഷിച്ച എല്ലാ ദിവസവും നീ ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് ശിക്ഷ വിധിക്കെ ജഡ്ജി ചുണ്ടിക്കാട്ടിയത്. ഡേവിഡ് നടത്തിയ ക്രൂരതകള്‍ക്ക് സമാനമായ സംഭവങ്ങള്‍ ഇനിയും നടക്കാമെന്നാണ് പബ്ലിക്ക് എന്‍ക്വയറിയിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്.
കൃത്യമായ പദ്ധതിയോടെയാണ് ഫുള്ളര്‍ പെണ്‍കുട്ടികളെ ആക്രമിച്ചത്. മുപ്പത്തിമൂന്ന് വര്‍ഷത്തോളം തന്റെ കുറ്റകൃത്യങ്ങളുമായി അയാള്‍ സ്വതന്ത്രനായി ജീവിച്ചു. ഒരു ഡിഎന്‍എ പരിശോധനയാണ് ഇയാള്‍ ജയിലഴിക്കുള്ളിലാവാന്‍ കാരണമായത്. 2020 ഡിസംബറില്‍ ഇയാളുടെ വീട് പരിശോധിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകളാണ്. ഹാര്‍ഡ് ഡിസ്‌കുകളില്‍ മുഴുവന്‍ മൃതദേഹങ്ങളോട് ഇയാള്‍ കാണിക്കുന്ന ക്രൂരതയായിരുന്നെങ്കില്‍ ഇയാളുടെ ഡൗണ്‍ലോഡുകളില്‍ മുഴുവന്‍ പോണാഗ്രഫിയായിരുന്നു. അതില്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വരെ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മെയ്ഡ് സ്റ്റോണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ എല്ലാ കുറ്റങ്ങളും ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് കേസില്‍ പബ്ലിക് എന്‍ക്വയറി നടത്താനും കോടതി നിര്‍ദ്ദേശിച്ചു.
ബ്രിട്ടന്റെ ലീഗല്‍ ഹിസ്റ്ററിയില്‍, ഫുള്ളറിന്റെ മൃതദേഹങ്ങളോടുള്ള അതിക്രമമാണ് കണ്ടുപിടിക്കാന്‍ ഏറെ വൈകിയ കുറ്റകൃത്യം. രണ്ട് ആശുപത്രികളില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ 2008നും 2020നുമിടയില്‍ മൃതദേഹങ്ങളെ ലൈംഗികമായി ഉപയോഗിച്ചത്. ഇത്തരത്തില്‍ 102 മൃതദേഹങ്ങളോടാണ് ഇയാള്‍ ക്രൂരത കാട്ടിയത്. സിസിടിവികളില്ലാത്തയിടത്താണ് അതിക്രമം നടന്നത്. കൃത്യമായ പദ്ധതിയോടെ നിരന്തരമായി പ്രതി ഇത് തുടര്‍ന്നു. സെക്ഷ്വല്‍ പ്‌ളഷറിന് വേണ്ടിയല്ല ഇതൊക്കെ ചെയ്തതെന്നാണ് ഇയാള്‍ പിന്നീട് പറഞ്ഞത്.
അതിക്രമങ്ങളെല്ലാം ഇയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു, ദൃശ്യങ്ങളും ചിത്രങ്ങളും പിന്നീട് വീണ്ടും കാണും, എത് തരത്തിലുള്ള ആക്രമണങ്ങളാണെന്ന് ഇവയെയൊക്കെ തരംതിരിച്ചിരുന്നു. ചില റെക്കോര്‍ഡുകളില്‍ ഇരകളുടെ പേരുണ്ടായിരുന്നു. ചിലതിന്റെ ടൈറ്റില്‍ ഇതുവരെയുള്ളതില്‍ മികച്ചത് എന്നായിരുന്നു. രാക്ഷസന്മാര്‍ ഉണ്ടെന്നത് സത്യമാണെന്നതാണ് ഇയാളുടെ ക്രൂരത വ്യക്തമാക്കുന്നതെന്നാണ് ഇരകളിലൊരാളുടെ പിതാവ് പ്രതികരിച്ചത്. ജീവിക്കുന്ന ലോകത്തോ സ്ത്രീകള്‍ സുരക്ഷിതരല്ല, എന്നാല്‍ മരിച്ചതിന് ശേഷവും അവര്‍ സുരക്ഷിതല്ലെന്നാണ് മറ്റൊരാള്‍ കോടതിയില്‍ പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളും ഇരയായതില്‍ അടക്കാനാവാത്ത ദുഃഖവും അങ്കലാപ്പുമായിരുന്നു ഒരമ്മയില്‍ നിന്നുണ്ടായത്.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കാം എന്ന മുന്നറിയിപ്പാണ് ഡേവിഡ് ഫുള്ളര്‍ കേസില്‍ നിര്‍ദേശിച്ചിരുന്ന പബ്ലിക്ക് എന്‍ക്വയറിയിലൂടെ പുറത്തുവരുന്നത്. മൃതദേഹങ്ങള്‍ ഇനിയും ഇത്തരത്തില്‍ അപമാനിക്കപ്പെടാമെന്ന് അന്വേഷണം വ്യക്തമാക്കുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ജോനാഥന്‍ മൈക്കേല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് മോര്‍ച്ചറികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളൊന്നും മികച്ചതല്ലെന്നാണ്. മോര്‍ച്ചറികളുടെ മേല്‍നോട്ടത്തിനായി നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ പലയിടത്തും ഭാഗികമായി മാത്രമാണ്. ചിലടത്ത് ഫലപ്രദമല്ല, ചിലയിടത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ച നിലയിലാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. രാജ്യത്തുടനീളം ഫുള്ളറിനെ പോലുള്ളവരുടെ കുറ്റകൃത്യങ്ങള്‍ പലയിടത്തും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
1987ലാണ് വെന്‍ഡി കെല്‍, കരോലിന് പീയേഴ്‌സ് എന്നിവരെ ഇപ്പോള്‍ 70 വയസ് പ്രായമുള്ള ഡേവിഡ് ഫുള്ളര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഈ കേസില്‍ 2021ല്‍ ഇയാളെ കോടതി ശിക്ഷിച്ചു. ഈ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് ഇയാള്‍ മൃതദേഹങ്ങളോട് ചെയ്ത ക്രൂരതയും പുറത്താവുന്നത്. ഒരൊറ്റ വര്‍ഷം മാത്രം 444 തവണയാണ് പ്രതി കുറ്റകൃത്യം നടന്ന ഒരു ആശുപത്രിയുടെ മോര്‍ച്ചറയില്‍ മാത്രം പ്രവേശിച്ചിട്ടുള്ളത്. ഇതാരും ശ്രദ്ധിക്കുകയോ പരിശോധിക്കുകയോ ചെയ്തിരുന്നില്ല.
മരിച്ചുപോയവരുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കാന്‍ ആശുപത്രികള്‍, കെയര്‍ ഹോമുകള്‍, അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നിടങ്ങള്‍ ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ നിയമാനുസൃതമായ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് ജോനാഥന്‍ മൈക്കേല്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. മതിയായ മാനേജ്‌മെന്റ് സംവിധാനമില്ലാത്തത്, താഴ്ന്ന നിലവാരത്തിലുള്ള മേല്‍നോട്ടം, സുരക്ഷാ പ്രോട്ടോകോളുകളുടെ അഭാവമെല്ലാം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നത്. ഫുള്ളര്‍ ജോലി ചെയ്തിരുന്ന ഇടങ്ങളിലെ വ്യവസ്ഥകള്‍ എത്രമാത്രം മോശമാണെന്നതും റിപ്പോർട്ടിലൂടെ പുറത്തുവരികയാണ്.
Content Highlights : David fuller murderer and necrophile who had sex with 100s of women's corpses