
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് കിങ് ജോങ് ഉന്‍ പുറത്തുകടന്നതും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുരക്ഷാ സംഘം അകത്തുകയറി കിങ് ജോങ് ഉന്‍ തൊട്ട എല്ലാ വസ്തുക്കളും തുടച്ചുവൃത്തിയാക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
സംഘത്തിലെ ഒരാള്‍ കിം ജോങ് ഉന്‍ ഇരുന്ന കസേരയുടെ സീറ്റുള്‍പ്പെടെ തുടച്ചുവൃത്തിയാക്കുമ്പോള്‍ മറ്റൊരാള്‍ വെള്ളം കുടിച്ച ഗ്ലാസ് ട്രേയില്‍ നിന്ന് മാറ്റുന്നത് വീഡിയോയില്‍ കാണാം. കിം ഇരുന്ന കസേരയുടെ സമീപത്തായി കിടന്ന മേശപോലും നിരവധി തവണ തുടച്ച് അദ്ദേഹത്തിന്റെ ബയോളജിക്കല്‍ ഫൂട്പ്രിന്റ്‌സ് ഒന്നും അവശേഷിക്കുന്നില്ലെന്ന് അവര്‍ ഉറപ്പുവരുത്താറുണ്ട്.
റഷ്യന്‍ ജേണലിസ്റ്റ് അലക്‌സാണ്ടര്‍ യുനാഷെന്‍ ആണ് സംഘത്തിന്റെ 'ഫോറന്‍സിക് തെളിവുകള്‍' ഇല്ലാതാക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവച്ചത്. എന്നാല്‍ എന്തിനുവേണ്ടി ഇപ്രകാരം ചെയ്യുന്ന എന്ന കാര്യത്തില്‍ വ്യക്തതയില്ല. തന്റെ ബയോളജിക്കല്‍ ഫൂട്പ്രിന്റുകള്‍ ഇപ്രകാരം മായ്ച്ചുകളയുന്ന ആദ്യ ലോകനേതാവല്ല കിം.
The staff accompanying the North Korean leader meticulously erased all traces of Kim's presence.
— Russian Market (@runews) September 3, 2025
They took the glass he drank from, wiped down the chair's upholstery, and cleaned the parts of the furniture the Korean leader had touched. pic.twitter.com/JOXVxg04Ym
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ വിസര്‍ജ്യമടക്കുമുള്ള മാലിന്യങ്ങള്‍ സീല്‍ഡ് ബോക്‌സിലാക്കി തിരികെ മോസ്‌കോയിലെത്തിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും ഒരു വിദേശ രാജ്യത്തിന് ലഭിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നാണ് അന്ന് വന്ന വിശദീകരണം.
എന്തായാലും പുടിനും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച പോസിറ്റീവായാണ് സമാപിച്ചതെന്ന് റഷ്യന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുടിന് നോര്‍ത്ത് കൊറിയയുടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Content Highlights: Kim Jong Un's Aides Go to Great Lengths to Erase DNA Traces After Putin Meeting