തെളിവില്ല, പീഡനക്കേസിൽ പാക് താരം കുറ്റവിമുക്തൻ

മതിയായ തെളിവുകൾ ഇല്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പാകിസ്ഥാൻ വാർത്താ ഏജൻസിയായ ജിയോ ന്യൂസിനോട് സ്ഥിരീകരിച്ചു

തെളിവില്ല, പീഡനക്കേസിൽ പാക് താരം കുറ്റവിമുക്തൻ
dot image

യുകെയിൽ നടന്ന ഒരു ബലാത്സംഗ കേസിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹൈദർ അലി കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചു, കേസ് മുന്നോട്ട് കൊണ്ടുപോകാൻ മതിയായ തെളിവുകൾ ഇല്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പാകിസ്ഥാൻ വാർത്താ ഏജൻസിയായ ജിയോ ന്യൂസിനോട് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അലി ലൈംഗികമായി പീഡിപ്പിച്ചെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിന് ലഭിച്ച പരാതിയെത്തുടർന്ന് ഓഗസ്റ്റ് ആദ്യം കെന്റിലെ സ്പിറ്റ്ഫയർ കൗണ്ടി ഗ്രൗണ്ടിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് അലിയെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും യുകെയിൽ തടങ്കലിൽ വയ്ക്കുകയും ചെയ്തു, എന്നാൽ തെളിവുകളുടെ അഭാവം മൂലം ജിഎംപിയും യുകെയുടെ ക്രൗൺ പ്രോസിക്യൂഷൻ സർവീസസും (സിപിഎസ്) അദ്ദേഹത്തെ വിട്ടയക്കാൻ ഒരുങ്ങുകയാണ്.

ജൂലൈ പകുതിയിൽ പാകിസ്ഥാൻ ഷഹീൻസ് പര്യടനത്തിനുശേഷം അലി മാഞ്ചസ്റ്ററിൽ എത്തിയപ്പോഴാണ് പീഡനം നടന്നതെന്ന പാക്-ബ്രിട്ടീഷ് യുവതിയുടെ പരാതിയിലാണ് താരത്തിനെതിരെ അന്വേശണം ആരംഭിച്ചത്. സംഭവം നടന്ന ജൂലൈ 23 ന് മാഞ്ചസ്റ്ററിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയതെന്ന് റിപ്പോർട്ടുണ്ട്. ഓഗസ്റ്റ് 1 ന് അടുത്തുള്ള ആഷ്‌ഫോർഡിൽ വെച്ച് അവർ വീണ്ടും കണ്ടുമുട്ടി, ഓഗസ്റ്റ് 4 ന് റിപ്പോർട്ട് സമർപ്പിച്ചു, അതേ ദിവസം തന്നെ കെന്റിൽ അറസ്റ്റും നടന്നു.

Content Highlights- Pakistan cricketer Haider Ali cleared of charges in UK rape case

dot image
To advertise here,contact us
dot image