
ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര'യിലെ 'മനമോഹിനി' എന്ന് തുടങ്ങുന്ന റൊമാന്റിക് വീഡിയോ സോങ് പുറത്ത്. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം രമ്യ നമ്പീശനും, അജയ് ജെയിംസനും ആണ്. സുഹൈൽ കോയ ആണ് വരികൾ എഴുതിയിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും രേവതി പിള്ളയും ചേർന്നുള്ള ഒരു റൊമാന്റിക് വീഡിയോ സോങ് ആണ് മനമോഹിനി. വ്യത്യസ്തമായ കഥ പറച്ചിലും കോമഡികളും കൊണ്ട് ചിത്രം ഇപ്പോൾ തിയറ്ററുകളിൽ പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങുന്നുണ്ട്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.
ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് അഭിനവ് സുന്ദർ നായക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ.
Content Highlights: Odum Kuthira Chaadum Kuthira new video song out now