ഇനി 120 കിലോമീറ്ററിൽ പായാനാകില്ല;ഫുജൈറ–ഖോർഫക്കാൻ റോഡിലെ വേഗപരിധി കുറയ്ക്കുന്നു; ഒക്ടോബർ 13 മുതൽ നിയന്ത്രണം

ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഫുജൈറ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് പുതിയ വേഗപരിധി പ്രഖ്യാപിച്ചത്

ഇനി 120 കിലോമീറ്ററിൽ പായാനാകില്ല;ഫുജൈറ–ഖോർഫക്കാൻ റോഡിലെ വേഗപരിധി കുറയ്ക്കുന്നു; ഒക്ടോബർ 13 മുതൽ നിയന്ത്രണം
dot image

യുഎഇയിലെ ഫുജൈറ–ഖോർഫക്കാൻ റോഡിലെ വേഗപരിധി കുറയ്ക്കുന്നു. നിലവിലുള്ള മണിക്കൂറിൽ 120 കിലോമീറ്റർ എന്ന വേഗപരിധി 100 കിലോമീറ്ററായി കുറയ്ക്കുമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. ഒക്ടോബർ 13 ചൊവ്വാഴ്ച മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.

ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഫുജൈറ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് പുതിയ വേഗപരിധി പ്രഖ്യാപിച്ചത്. റോഡിലൂടെ യാത്ര ചെയ്യുന്ന എല്ലാ വാഹനയാത്രക്കാരും പുതുക്കിയ വേഗപരിധി പാലിക്കണമെന്നും ഗതാഗത ചിഹ്നങ്ങളും നിർദേശങ്ങളും ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.

പുതിയ വേഗപരിധി പ്രാബല്യത്തിൽ വരുന്നതോടെ റോഡിൽ സ്ഥാപിക്കുന്ന പുതുക്കിയ ബോർഡുകൾ ശ്രദ്ധിക്കണമെന്നും അതനുസരിച്ച് വാഹനങ്ങളുടെ വേഗം ക്രമീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. റോഡ് ​മാർ​ഗം ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ വേഗതാപരിധിയും ഗതാഗത നിർദേശങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഫുജൈറ പൊലീസ് വ്യക്തമാക്കി.

Content Highlights: Fujairah Police has announced that the speed limit on the Fujairah–Khorfakkan Road will decrease from 120 km/h to 100 km/h starting October 13, 2026.

dot image
To advertise here,contact us
dot image