ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത്

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ​ഗൾഫ് വിതരണം തടസ്സപ്പെടുന്ന ആശങ്കയിലാണ് ഇന്ത്യ അമേരിക്കയിൽ നിന്നുള്ള എൽപിജി ഇറക്കുമതി വർദ്ധിപ്പിച്ചത്

ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത്
dot image

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ എൽപിജി വിപണി കെെയ്യടിയ അമേരിക്കയ്ക്ക് ഒടുവിൽ തിരിച്ചടി. അമേരിക്കിയെ ബഹുദൂരം പിന്നിലാക്കി യുഎഇ വീണ്ടും ഒന്നാം സ്ഥാനം സ്വന്തമാക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ​ഗതാ​ഗതം ഇപ്പോഴും പൂർണ്ണമായി സാധാരണ നിലവിലായിട്ടില്ലെങ്കിലും ​ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എൽപിജി വരവ് ഇന്ത്യയിലേക്ക് വീണ്ടും സജീവമായതാണ് ഈ മാറ്റത്തിന് കാരണം.

വിപണി ​ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ 5.47 ലക്ഷം ടൺ എൽപിജിയാണ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയത്. ഓ​ഗസ്റ്റിലെ 1.93 ലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 182 ശതമാനത്തിന്റെ കൂറ്റൻ വർദ്ധനവാണിത്. അതേസമയം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അമേരിക്കയിൽ നിന്ന് സെപ്റ്റംബറിൽ 3.23 ലക്ഷം ടൺ എൽപിജി മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഓ​ഗസ്റ്റിനെ അപേക്ഷിച്ച് 58 ശതമാനവും അമേരിക്കയിൽ നിന്നായിരുന്നെങ്കിൽ സെപ്റ്റംബറിൽ ഇത് 23 ശതമാനമായി ഇടിഞ്ഞു.

Also Read:

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ​ഗൾഫ് വിതരണം തടസ്സപ്പെടുന്ന ആശങ്കയിലാണ് ഇന്ത്യ അമേരിക്കയിൽ നിന്നുള്ള എൽപിജി ഇറക്കുമതി വർദ്ധിപ്പിച്ചത്. എന്നാൽ നിലവിൽ ഹോർമുസ് വഴിയും ബദൽ മാർ​ഗ്​​ഗങ്ങളിലൂടെയും ​ഗൾഫ് ഊർജ്ജ വിതരണം സാധാരണ നിലയിലായിട്ടുണ്ട്. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള കുവെെറ്റിൽ നിന്ന് 1.32 ലക്ഷം ടണ്ണും നാലാമതുമുള്ള ഖത്തറിൽ നിന്ന് 1.15 ലക്ഷം ടൺ എൽപിജിയും സെപ്റ്റംബറിൽ ഇന്ത്യയിലെത്തി.

ഖത്തറിൽ നിന്നുള്ള ഇറക്കുമതിയിൽ 76 ശതമാനവും കുവെെറ്റിൽ നിന്ന് 15.6 ശതമാനവും വളർച്ച രേഖപ്പെടുത്തി. അതേസമയം സൗദി അറേബ്യയിൽ നിന്ന് സെപ്റ്റംബറിൽ ഇന്ത്യ എൽപിജി വാങ്ങിയിട്ടില്ല. രാജ്യത്തെ മൊത്തം എൽപിജി ഉപഭോ​ഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഇതിന്റെ 90 ശതമാനവും പരമ്പരാ​ഗതമായി ആശ്രയിക്കുന്നത് ​ഗൾഫ് രാഷ്ട്രങ്ങളെയാണ്. പശ്ചിമേഷ്യൻ യു​ദ്ധം ​ഗൾഫ് മേഖലയിൽ ഇറാനിയൻ കയറ്റുമതിയെ സാരമായി ബാധിച്ചെങ്കിലും മറ്റ് ​ഗൾഫ് രാജ്യങ്ങൾ ഉൽപ്പാദനവും വിതരണവും പുനഃസ്ഛാപിച്ചതോടെ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ വീടുപകളിലേക്ക് വീണ്ടും ​ഗൾഫ് എൽപിജി പ്രവഹിക്കുകാണ്.

Content Highlights: UAE became India’s largest LPG supplier in September 2026, accounting for 39% of imports as shipments increased and supplies from the United States declined

dot image
To advertise here,contact us
dot image