ലക്കി മലയാളി, ഭാഗ്യം തേടിയെത്തിയ പഞ്ചാബി; ഇത്തവണ Big Ticket തുണച്ചതിൽ രണ്ട് പേർ ഇന്ത്യക്കാർ

ബി​ഗ് ടിക്കറ്റിന്റെ സെപ്റ്റംബർ മാസത്തിലെ ​ഗ്രാൻഡ് പ്രെെസ് 20 മില്യൺ ദിർഹമാണ്

ലക്കി മലയാളി, ഭാഗ്യം തേടിയെത്തിയ പഞ്ചാബി; ഇത്തവണ Big Ticket തുണച്ചതിൽ രണ്ട് പേർ ഇന്ത്യക്കാർ
dot image

ബി​ഗ് ടിക്കറ്റിൽ വീണ്ടും മലയാളിക്ക് നേട്ടം. സെപ്റ്റംബറിലെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയിൽ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേർ വിജയികളായി. 25,000 ദിർഹം വീതമാണ് സമ്മാനം.

കേരളത്തിൽ നിന്നുള്ള ഷെരീഫ് നെഷുകിൽ (Shereef Nheshukil) ആണ് ആ ഭാ​​ഗ്യം തുണച്ച മലയാളി. ബിസിനസുകാരനായ ഷെരീഫ് കഴിഞ്ഞ 20 വർഷമായി അബുദാബിയിൽ താമസിക്കുകയാണ്. തന്റെ പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ബി​ഗ് ടിക്കറ്റെടുത്തത്. മുൻപ് പലതവണ ഭാ​ഗ്യം പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് താൻ വിജയിയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സുഹൃത്ത് സംഘത്തിന് ഇത് വളരെ സന്തോഷം തരുന്ന നിമിഷമാണെന്നും സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബ് സ്വദേശിയായ ജസ്വീന്ദർ സിം​ഗാണ് മറ്റൊരു വിജയി. 20 വർഷമായി ഷാർജയിൽ താമസിക്കുന്ന 48 കാരനായ ഇദ്ദേഹം മെക്കാനിക്കൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ്. പത്ത്പേർക്കൊപ്പമാണ് ഇദ്ദേഹവും ഭാ​ഗ്യം പരീക്ഷിക്കാനിറങ്ങിയത്. വിജയിയായതിൽ സന്തോഷമുണ്ടെന്നും സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബം​ഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് മൊസ്താകിൻഷാ ബില്ലയാണ് മറ്റൊരു വിജയി. കഴിഞ്ഞ പത്ത് വർഷമായി അജ്മാനിൽ താമസിക്കുന്ന ഇദ്ദേഹം ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയാണ്. രണ്ട് സുഹ‍ൃത്തുക്കൾക്കൊപ്പമാണ് ഇദ്ദേഹം ബി​ഗ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും താൻ അതിയായ സന്തോഷവാനാണെന്നും അദ്ദേ​​ഹവും പറഞ്ഞു.

നേപ്പാൾ സ്വദേശിയായ ഖും ബഹ​ദൂർ റാണയാണ് മറ്റൊരു വിജയി. 43 കാരനായ ഇദ്ദേഹം കഴിഞ്ഞ 19 വർഷമായി ദുബായിൽ ഓട്ടോ സ്പെയർപാർട്ട്സ് കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. സുഹൃത്തുക്കളായ 15 പേരുടെ കൂടെയാണ് ഇദ്ദേഹം ടിക്കറ്റിൽ പങ്കെടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും വിജയിയായതിൽ സന്തോഷമുണ്ടെന്നും അ​ദ്ദേഹവും പറഞ്ഞു. ബി​ഗ് ടിക്കറ്റിന്റെ സെപ്റ്റംബർ മാസത്തിലെ ​ഗ്രാൻഡ് പ്രെെസ് 20 മില്യൺ ദിർഹമാണ്. ഈ ലെെവ് ഡ്രോ ഒക്ടോബർ മൂന്നിനാണ് നടക്കുന്നത്.

Content Highlights: Big Ticket’s second weekly e-draw for September named four winners, including Abu Dhabi-based Malayali businessman Shareef Neshukil, with each receiving Dh25,000

dot image
To advertise here,contact us
dot image