

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 120 രൂപ ഉയർന്ന് 1,13,480 രൂപയിലെത്തി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രേഖപ്പെടുത്തിയ 1,13,360 രൂപയിൽ നിന്നാണ് ഈ വർധനവ്. ഗ്രാമിന് 15 രൂപ വർധിച്ച് 14,185 രൂപയിലുമാണ് 22 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 17 രൂപ ഉയർന്ന് 15,475 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12 രൂപ വർധിച്ച് 11,606 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം, ആഭരണങ്ങൾ വാങ്ങുമ്പോൾ കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ചേർത്ത് ഒരു പവന് ഉപഭോക്താക്കൾ ഏകദേശം 1,22,729 രൂപ നൽകേണ്ടി വരും. ഇതോടൊപ്പം 45 രൂപയോളം ഹാള്‍മാർക്കിങ് ചാർജും വരും. സെപ്റ്റംബർ ഒന്നിന് രേഖപ്പെടുത്തിയ 1,15,080 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. സെപ്റ്റംബർ രണ്ടിന് രേഖപ്പെടുത്തിയ 1,11,480 രൂപ ഏറ്റവും കുറഞ്ഞ നിരക്കും.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും സാമ്പത്തിക നയങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവിലയെ നിർണ്ണയിക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും ഡോളർ സൂചികയിലെ (DXY) ഏറ്റക്കുറച്ചിലുകളും സ്വർണനിരക്കുകളിൽ നേരിട്ട് പ്രതിഫലിക്കുന്നുണ്ട്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് ഡിമാൻഡ് വർധിപ്പിക്കുന്നു.
ഇതിനുപുറമെ, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന വ്യതിയാനം ഇറക്കുമതിച്ചെലവിനെ ബാധിക്കുന്നതും, ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും ആഭ്യന്തര വിപണിയിലെ വിലയെ സാരമായി സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങളാണ്.
Content Highlights: Kerala’s gold market continues to see price fluctuations on September 22, 2026. Published rate trackers show different rates depending on the source and timing of the update. Global gold prices were largely steady as expectations of higher US interest rates weighed on demand, while geopolitical tensions continued to influence the precious-metal market.