

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ നടനാണ് മാത്യു തോമസ്. അടുത്തിടെ പോളണ്ടിൽ ആക്ടിങ് വർക്ക്‌ഷോപ്പിൽ പങ്കെടുത്തതിനെക്കുറിച്ച് മനസ്സ് തുറന്ന് നടൻ മാത്യു തോമസ്. കോളേജിൽ പോകാൻ കഴിയാത്തതിന്റെ വിഷമം തീർക്കാനും, ഒരു ഗ്രൂപ്പായി ഇരുന്ന് കാര്യങ്ങൾ പഠിക്കാനുമാണ് വർക്ക്‌ഷോപ്പിൽ പങ്കെടുത്തതെന്ന് താരം പറയുന്നു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘കോളേജിൽ പോകാൻ കഴിയാത്ത വിഷമം തീർക്കാനാണ് വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്തത്. കൂട്ടമായി പഠിക്കുന്നതും ചർച്ച ചെയ്യുന്നതും എന്നും ഇഷ്ടമുള്ള കാര്യമാണ്. ആ ഒരു താത്പര്യത്തിന്റെ പുറത്താണ് ഞാന്‍ ആ വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡ് ചെയ്തത്. എന്റെ മെയിന്‍ ഒബ്ജക്ടീവ് എന്നു പറഞ്ഞാല്‍ ഒരു ഗ്രൂപ്പിന്റെ കൂടെ പോയിരുന്ന് പഠിക്കുക എന്നതായിരുന്നു. ആ സമയത്ത് എന്റെ കുറച്ച് കൂട്ടുകാര്‍ അതിനെപ്പറ്റി സംസാരിച്ചപ്പോള്‍ ഞാനും ഫ്രീയായിരുന്നു. അങ്ങനെ പോയി ചെയ്തതാണ്.
എന്തിനെ പറ്റിയാണ് വര്‍ക്ക്‌ഷോപ് എന്നതിലുപരി ഒരു ഗ്രൂപ്പിന്റെ കൂടെയിരുന്ന് പഠിക്കുക, പിന്നീട് അതിനെപ്പറ്റി സംസാരിക്കുക അങ്ങനെയുള്ള ആക്ടിവിറ്റീസ് ഇഷ്ടമാണ്. കോളേജില്‍ പോയി പഠിക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇങ്ങനെയൊക്കെയാണ് തീര്‍ക്കുന്നത്. ഒരു ക്യാരക്ടറിന് വേണ്ടിയോ അല്ലെങ്കില്‍ സിനിമക്ക് വേണ്ടിയോ ആക്ടിങ് വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുന്നവരുണ്ട്. എന്റെ കാര്യം നോക്കിയാല്‍ വര്‍ക്ക്‌ഷോപ്പുകളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുള്ളത് സെറ്റില്‍ നിന്നാണ്. കുട്ടേട്ടനെപ്പോലുള്ള ആര്‍ട്ടിസ്റ്റുകളില്‍ നിന്നൊക്കെ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്,’ മാത്യു പറഞ്ഞു.
അതേസമയം, 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ ഹൃദയം കവർന്നിരിക്കുകയാണ് നടൻ മാത്യു തോമസ്. ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് അടക്കം ഓരോരുത്തരും തങ്ങളുടെ ഭാഗം ഏറ്റവും ഗംഭീരമായി തന്നെ സ്‌ക്രീനിലെത്തിച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനവും സിനിമയെ ശക്തമാക്കുന്നു എന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോയാണ്. പി എസ് സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Content Highlights: Actor Mathew Thomas revealed that he could not attend college due to his acting career and said the workshop experience helped him overcome that disappointment.