ഇനി അവരുടെ കാലമല്ലേ….യുഎഇയില്‍ i Phone 18 pro, pro max മോഡലുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു

പുതിയ മോഡലുകള്‍ ലഭ്യമാക്കാന്‍ 1500 ദിര്‍ഹം വരെ അധികം നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇനി അവരുടെ കാലമല്ലേ….യുഎഇയില്‍ i Phone 18 pro, pro max മോഡലുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു
dot image

യുഎഇയില്‍ ഐ ഫോണ്‍ 18 പ്രോ, പ്രോ മാക്‌സുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ഐ ഫോണിന്റെ പുതിയ മോഡലുകള്‍ ലഭ്യമാക്കാന്‍ 1500 ദിര്‍ഹം വരെ അധികം നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിവസം തന്നെ ഫോണ്‍ കയ്യില്‍ ലഭിക്കാനാണ് ഇത്തരത്തില്‍ ആളുകള്‍ അധിക പണം നല്‍കുന്നതെന്നാണ് റീടെയിലര്‍മാര്‍ പറയുന്നത്. 512 ജിബിയുടെ വേര്‍ഷനാണ് ഏറ്റവും കൂടുതല്‍ പ്രീ ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്നലെ വൈകിട്ട് നാല് മണിക്കാണ് യുഎഇയില്‍ ഐ ഫോണ്‍ 18 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചത്. സെപ്റ്റംബര്‍ 18 മുതല്‍ യുഎഇയില്‍ ഈ ഫോണുകള്‍ ലഭ്യമാകും. ഇന്ത്യന്‍ വിപണിയേക്കാള്‍ കുറഞ്ഞ വിലയായതിനാല്‍ തന്നെ ഐ ഫോണ്‍ 18 മോഡലുകള്‍ വാങ്ങാന്‍ പ്രവാസികള്‍ക്കും ആവേശമുണ്ട്.

യുഎഇയില്‍ iPhone 18 Proയുടെ വില 5099 ദിര്‍ഹം (ഏകദേശം 1,32,000 രൂപ) മുതലും iPhone 18 Pro Maxന്റെ വില 5499 ദിര്‍ഹം (ഏകദേശം 1,43,000 രൂപ) മുതലുമാണ് ആരംഭിക്കുന്നത്. ഇതില്‍ അഞ്ച് ശതമാനം നികുതിയും ഉള്‍പ്പെടുന്നു. അതേസമയം യുഎസില്‍ iPhone 18 Pro ക്ക് 1199 ഡോളറാണ് (1,14,000 രൂപ) വരുന്നത്. അത് ഏകദേശം 4403 ദിര്‍ഹം (ഏകദേശം 1,14,000 രൂപ) വരും. iPhone 18 Pro Maന് 1299 ഡോളറാണ് (1,24,000 രൂപ) വില വരുന്നത്. ഇത് ഏകദേശം 4771 ദിര്‍ഹവും (ഏകദേശം 1,24,316 രൂപ) വരും. അമേരിക്കയിലെ വിവിധ പ്രവിശ്യയിലെ നികുതി കൂടി ഉള്‍പ്പെടുമ്പോള്‍ ഈ വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടാകും. വാങ്ങുന്ന പ്രവിശ്യയെ ആശ്രയിച്ച് അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ അധിക നികുതിയും ബാധകമാണ്.

ഇനി iPhone Duo യിലേക്ക് വരുമ്പോള്‍ യുഎഇയില്‍ 8499 ദിര്‍ഹം (ഏകദേശം 2,21,000 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും ഉയര്‍ന്ന മോഡലിന് 13,599 ദിര്‍ഹമാണ് (ഏകദേശം 3,54,000 രൂപ) വരുന്നത്. ഇതെല്ലാം ഒക്ടോബര്‍ 23 മുതല്‍ യുഎഇയില്‍ ലഭ്യമാണ്. 1999 ഡോളറാണ് (ഏകദേശം 1,91,000 രൂപ) യുഎസില്‍ ഇതിന്റെ വില. സൗദി അറേബ്യയില്‍ 9499 റിയാലിലാണ് (ഏകദേശം 2,42,000 രൂപ) വില ആരംഭിക്കുന്നത്. അതേസമയം ഇന്ത്യയിലേക്ക് വരുമ്പോള്‍ 2,99,900 രൂപയാണ് വരുന്നത്. ഇത് ഏകദേശം 11,570 ദിര്‍ഹമാണ് വരുന്നത്.

Content Highlights: Pre-bookings for Apple’s iPhone 18 Pro and iPhone 18 Pro Max have started in the UAE, giving customers an opportunity to reserve the latest Pro models ahead of their official availability

dot image
To advertise here,contact us
dot image